തിരുവനന്തപുരം: രോഗങ്ങൾക്ക് സ്‌പെഷ്യാലിറ്റി ഡോക്‌ടർമാർ ഉള്ളതുപോലെ ജീവിതത്തിന്റെ നാനാതുറയിലും ഉപദേശകവൃന്ദമുണ്ട്. കാർ വാങ്ങാൻ, വീട് വയ്ക്കാൻ, വിവാഹത്തിന്, യാത്ര പോകാൻ എന്തിനും ഏതിനും കൺസൾട്ടന്റ് വേണ്ടുന്ന ഇക്കാലത്ത് ജീവിതത്തിന് ഒരു കൺസൽട്ടന്റിന്റെ ആവശ്യമില്ലേ എന്നൊരു ചോദ്യമുയരുന്നു.
യഥാർത്ഥ ജീവിതം നയിക്കാൻ, ജീവിതവിജയം നേടാൻ, അതിനുള്ള വിജയമന്ത്രങ്ങൾ നിർദ്ദേശിക്കാൻ ഒരു ഡോക്ടർ എത്തുകയാണ് - 'ലൈഫ് ഡോക്‌ടർ" - കൗമുദി ടിവിയിൽ സംപ്രേഷണം ആരംഭിച്ച ലൈഫ് ഡോക്‌ടർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. സേഫ് ആൻഡ് സ്ട്രോംഗ് ബിസിനസ് കൺസൾട്ടൻസിയുടെ അമരക്കാരനും നടനും നിർമ്മാതാവുമായ ഡോ. പ്രവീൺ റാണയാണ് കൗമുദി ടിവിയുടെ ലൈഫ് ഡോക്ടർ എന്ന വ്യത്യസ്തമായ പരിപാടിയിൽ ജീവിതവിജയമന്ത്രങ്ങൾ ഉപദേശിക്കുന്നത്. തൃശൂർ സ്വദേശിയാണ് ഡോ. പ്രവീൺ റാണ.
ലൈഫ് ഡോക്ടർ 10 എപ്പിസോഡുകൾ പൂർത്തിയാകുമ്പോൾ സോഷ്യൽ മീഡിയയും അത് ഏറ്റെടുത്തു. ഓരോ എപ്പിസോഡും ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി യൂട്യൂബിലും മുന്നേറുന്നു. 'ഇന്ത്യയെ ലോകത്തിൽ നമ്പർ വൺ ആക്കുക" എന്ന ആശയത്തോടെയാണ് ലൈഫ് ഡോക്ടർ ആരംഭിച്ചത്. ഇതൊരല്പം... എന്ന് നെറ്റിചുളിച്ച് നോക്കിയവരുണ്ട്. ഇവർക്കുള്ള ശക്തമായ മറുപടിയാണ് ഡോ. പ്രവീൺ റാണ ആദ്യ അദ്ധ്യായത്തിൽ നൽകിയത്. ഏത് വിജയത്തിനും ആദ്യം വേണ്ടത് ആശയമാണ്. ആശയം രൂപപ്പെട്ടാൽ അതിന് വേണ്ടിയുള്ള പ്രവർത്തനം ആരംഭിക്കാം. ഇന്ത്യയെ ലോകത്തിന് നെറുകയിൽ എത്തിക്കുക എന്നത് വിലയേറിയ ഒരു ആശയമാണ്. ഈ ആശയം നെഞ്ചിലേറ്റാൻ യുവാക്കൾ തയ്യാറാകണം, അതിനുവേണ്ടി പരിശ്രമിക്കണം. അവിടെ ഇന്ത്യ ലോകത്തിന്റെ മുകളിൽ എത്തും.
വിജയത്തിലേക്ക് കുറുക്കുവഴികൾ ഇല്ല. ലക്ഷ്യം നേടുന്നതുവരെയുള്ള പരിശ്രമം ആണ് ആവശ്യം.
റിയൽ എഡ്യൂക്കേഷൻ എന്നത് സ്കൂൾ വിദ്യാഭ്യാസത്തിൽ ഒതുങ്ങുന്ന ഒന്നല്ല. എന്താണ് രാഷ്ട്രീയം, അതിൽ നിങ്ങളുടെ റോൾ എന്ത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ലൈഫ് ഡോക്ടർ മറുപടി നൽകുന്നുണ്ട്. തിരക്കുപിടിച്ച ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളും പാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുക എന്നത് തന്റെ ജീവിതലക്ഷ്യമാണെന്ന് പ്രവീൺ റാണ പറയുന്നു. പുതിയ തലമുറയെ നേർവഴിക്ക് നയിക്കാൻ തന്റെ വിജയമന്ത്രങ്ങൾ പിന്തുടരാൻ ലൈഫ് ഡോക്ടർ ആഹ്വാനം ചെയ്യുന്നു. എല്ലാ ശനിയാഴ്ചയും രാത്രി എട്ടു മണിക്കാണ് കൗമുദി ടിവിയിൽ ലൈഫ് ഡോക്ടർ സംപ്രേഷണം ചെയ്യുന്നത്. തുടർന്ന്, കൗമുദി യൂട്യൂബ് ചാനലിലും പരിപാടി ലഭ്യമാണ്.
ജീവിതത്തിൽ ലക്ഷ്യബോധം നഷ്ടപ്പെട്ട യുവാക്കൾക്ക് ഒരു കരുത്താണ് ലൈഫ് ഡോക്ടർ എന്ന വിജ്ഞാന പരിപാടി. അറിവിലൂടെ, തിരിച്ചറിവ് ഉണ്ടാക്കുകയെന്ന റാണാസ് പ്രിൻസിപ്പലിലൂടെ അദ്ധ്യായങ്ങൾ തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |