ജക്കാർത്ത: 53 നാവികരുമായി കടലിൽ മറഞ്ഞ ഇന്തോനേഷ്യൻ അന്തർഹാനിയായ കെ.ആർ.ഐ നംഗാല 402ന്റെ തെരച്ചിലിൽ പങ്കുചേർന്ന് ഇന്ത്യൻ നാവികസേന. നേവിയുടെ ഡി.എസ്.വി.ആർ കപ്പലാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നത്.കഴിഞ്ഞ ദിവസമാണ് 44 വർഷം പഴക്കമുള്ള അന്തർവാഹിനി ബാലിയിൽ നിന്ന് 95 കിലോമീറ്റർ അകലെ ആഴക്കടലിൽ വച്ച് അപ്രത്യക്ഷമായത്. ഹൈഡ്രോളിക് സർവേ ഉൾപ്പെടെ നിരവധി കപ്പലുകൾ സ്ഥലത്ത് പരിശോധന തുടരുകയാണ്. ഇന്തോനേഷ്യയുടെ അയൽ രാജ്യങ്ങളായ സിംഗപ്പൂരും ആസ്ട്രേലിയയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡൈവിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴോട്ടുപതിച്ചതാകാമെന്നാണ് കരുതുന്നത്. വീണ്ടും പൊങ്ങിവരാൻ സഹായിക്കേണ്ട അടിയന്തര നടപടികൾ പരാജയപ്പെട്ടിരിക്കാം. മുങ്ങിയ ഭാഗത്ത് 600- 700 മീറ്റർ താഴ്ചയാണ് പ്രതീക്ഷിക്കുന്നത്.
അന്തർവാഹിനിക്ക് ജലോപരിതലത്തിൽനിന്ന് പരമാവധി 250 മീറ്റർ താഴ്ചയിൽ സഞ്ചരിക്കാൻ മാത്രമേ ശേഷിയുള്ളൂവെന്ന് വിദഗ്ദ്ധർ പറയുന്നു. 700 മീറ്റർ താഴ്ചയിലെത്തിയാൽ ഇത് പൊട്ടിപ്പിളർന്നേക്കാം. ഹെലികോപ്ടർ പരിശോധനയിൽ കപ്പൽ കാണാതായ പ്രദേശത്ത് എണ്ണച്ചോർച്ചയും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |