ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ,. 80 മെട്രിക് ടൺ ലിക്വഡ് ഓക്‌സിജനും നാല് ഐ എസ് ഒ ക്രയോജനിക് ടാങ്കുകളും ദമാം തുറമുഖത്തിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.
ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തിലാണ് കണ്ടെയ്‌നറുകൾ എത്തുക. അദാനി, എം എസ് ലിൻഡേ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് സൗദി സർക്കാർ ഓക്‌സിജൻ നൽകുന്നത്.
٨٠ طن متري. ليس ٨٠ مليون طن. شكرا https://t.co/LjhKPLxfeS
— India in Saudi Arabia (@IndianEmbRiyadh) April 25, 2021
എം എസ് ലിൻഡെ ഗ്രൂപ്പുമായി സഹകരിച്ച് 5,000 മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ സിലിണ്ടറുകൾ കൂടി സൗദിയിൽ നിന്ന് ഉടൻ ഇന്ത്യയിലേക്ക് അയക്കുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |