SignIn
Kerala Kaumudi Online
Thursday, 14 May 2026 5.22 AM IST

സരിത എസ്. നായർ കാഞ്ഞങ്ങാട് ജയിലിൽ

Increase Font Size Decrease Font Size Print Page
Add as a preferred source on Google

saritha-s-nair

കാഞ്ഞങ്ങാട്: തട്ടിപ്പ് കേസുകളിൽ റിമാൻഡിൽ കഴിയുന്ന സരിത എസ്. നായരെ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്ക് മാറ്റി. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനായാണ് കൂടുതൽ സൗകര്യമുള്ള കാഞ്ഞങ്ങാട്ടേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.സോളാർ, തിരുവനന്തപുരത്തെ തൊഴിൽ തട്ടിപ്പ് കേസുകളിലാണ് സരിത അറസ്റ്റിലായത്. സോളാർ കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നാണ് ഏപ്രിൽ 22 ന് കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്തെത്തി സരിതയെ അറസ്റ്റുചെയ്തത്. സോളാർ പാനൽ വച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് കോഴിക്കോട് സ്വദേശിയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ തൊഴിൽ തട്ടിപ്പ് കേസിലും സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Add as a preferred source on Google
TAGS: SARITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA