കോഴഞ്ചേരി: കൊവിഡ് വാക്സിനെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത ഒട്ടേറെപ്പേർ . ഗ്രാമീണ മേഖലകളിൽ ഇതിനാവശ്യമായ സംവിധാനമൊരുക്കാൻ ജില്ലാ, പ്രാദേശിക ഭരണ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം. സാധാരണക്കാരിൽ പകുതിയിലധികം പേർക്കും ഓൺലൈൻ രജിസ്ട്രേഷൻ നടത്താനറിയില്ല. മൊബൈൽ ഫോണുകളിലും മറ്റും ഇതിനുള്ള സൗകര്യമില്ലാത്തതാണ് പ്രായാധിക്യമുള്ളവരെയും തനിച്ചു താമസിക്കുന്നവരെയും വലയ്ക്കുന്നത്. വാക്സിനേഷന്റെ സ്പോട്ട് രജിസ്ട്രേഷൻ അവസാനിപ്പിച്ചതറിയാതെ ക്യാമ്പുകളിൽ എത്തി നിരാശരായി മടങ്ങുന്നത് പതിവാണ്. വലിയ കോളനികളും ഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച് വാക്സിൻ സ്വീകരിക്കാനുള്ളവരുടെ പട്ടിക ശേഖരിച്ച് രജിസ്ട്രേഷൻ നടത്തണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം. വീടുകൾ കേന്ദ്രീകരിച്ച് രജിസ്ട്രേഷൻ നടത്താൻ സമയം അനുവദിച്ചാൽ നിർദ്ധനരായ ആൾക്കാരുടെയും മറ്റുള്ളവരുടെ സഹായം ലഭിക്കാതെ തനിച്ചു താമസിക്കുന്നവരുടെയും ബുദ്ധിമുട്ട് ഒഴിവാകും. പോളിയോ വാക്സിൻ നൽകാൻ ആരോഗ്യ പ്രവർത്തകർ പല വട്ടം വീടുകൾ സന്ദർശിക്കുന്നതു പോലെ കൊവിഡ് വാക്സിനേഷനിലും വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമാകുന്നു. വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ യഥാസമയം സാധാരണക്കാരിൽ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇന്നലെ 457 പേർക്ക് കൊവിഡ്
പത്തനംതിട്ട :ജില്ലയിൽ ഇന്നലെ 457 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്ത് നിന്ന് വന്നവരും, 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്, 425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |