മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ചുകൊണ്ടുള്ള ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസാക്കി വെട്ടിലായി മഞ്ചേരി മുന്‍ എംഎല്‍എ എം ഉമ്മര്‍. കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുഭാവിയായി ചിത്രീകരിക്കുന്ന എഡിറ്റ് ചെയ്ത ഫോട്ടോയാണ് ഉമ്മര്‍ വാട്സാപ്പ് സ്റ്റാറ്റസാക്കിയത്.
‘ബിജെപി അല്ല, സിപിഐഎം ആണ് മുഖ്യശത്രു. സ്വാമി കുഞ്ഞാലി ഐസ്ക്രീമാനന്ദ തിരുവടികള്‍’-എന്ന് ഫോട്ടോയിൽ കുറിച്ചിരിക്കുന്നതും കാണാം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോയിൽ കുഞ്ഞാലിക്കുട്ടിയുടെ മുഖം മോർഫ് ചെയ്ത് ചേർത്തതാണ് ചിത്രം.
തനിക്ക് അബദ്ധം പറ്റിയത് മനസിലാക്കി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹം സ്റ്റാറ്റസ് നീക്കം ചെയ്യുകയും ചെയ്തു.
എന്നാൽ അതിനിടെ തന്റെ ഈ സ്റ്റാറ്റസിന്റെ സ്ക്രീൻഗ്രാബുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. തന്റെ ഫോണിലേക്ക് ആരോ ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ അത് സ്റ്റാറ്റസായതാണെന്നാണ് ഉമ്മർ പറയുന്നത്. വാട്‌സാപ്പ് പ്രവർത്തനത്തെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്നും ഉമ്മര്‍ വിശദീകരിക്കുന്നു.
content details: former mla m ummer accidently uploads morphed photo of pk kunjalikkutty as status photo on whatsapp.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |