ന്യൂഡൽഹി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക്ക് സർക്കാരിന് നേരെയുണ്ടായ അക്രമം അന്വേഷിക്കാൻ ത്രിപുര സർക്കാർ ദക്ഷിണ ജില്ലാ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെനിയോഗിച്ചു നിയോഗിച്ചു. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംഘത്തിന് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് നിർദ്ദേശം നൽകി.
ദക്ഷിണ ത്രിപുരയിലെ ശാന്തിർ ബസാറിൽ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ സി.പി.എം പ്രവർത്തകരെ കാണാനെത്തിയപ്പോഴാണ് മണിക്ക് സർക്കാരിനെതിരെ ആക്രമണം ഉണ്ടായത്. മണിക്ക് സർക്കാരിനൊപ്പം പാർട്ടി എം.എൽ.എമാരും മറ്റു നേതാക്കളും ഉണ്ടായിരുന്നു.
ശാന്തിർ ബസാറിൽ റോഡ് തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ കുപ്പികളും മറ്റും മണിക്ക് സർക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെ എറിയുന്ന വീഡിയോ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |