SignIn
Kerala Kaumudi Online
Wednesday, 23 June 2021 4.49 PM IST

'ക്ഷ ' നല്ലതാണ്.. പക്ഷേ??' ! (An untold story of Mahinkutty )

story

ആ, ഐ, ജ, ഷ, ക്ഷ, ഞ്ഞ..

ആഹാ.. കാണാൻ നല്ല അഴകും വടിവും ഉള്ളതാണ് മലയാള അക്ഷരമാലയിലെ മിക്ക അക്ഷരങ്ങളും. പക്ഷേ അക്ഷരങ്ങൾ എഴുതിപ്പടിച്ചു തുടങ്ങുന്ന ഒരു മൂന്നാം ക്ലാസുകാരനെ സംബന്ധിച്ച് ഈ അക്ഷരങ്ങൾ ബാലികേറാ മലയാണ്.. ആ മലയുടെ മുമ്പിൽ അന്തം വിട്ട് വായും പൊളിച്ച് നിക്കുന്നവനാണ് നമ്മുടെ കഥാനായകൻ..മാഹിൻ ച.ഒ.
സാക്ഷാൽ 'മാഹിൻകുട്ടി'!!

ആശാൻ ഒന്ന് പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന് എന്നാണ് ചൊല്ല്.. പക്ഷേ മാഹിൻകുട്ടീടെ കാര്യത്തിൽ അത് നേരെ തിരിച്ചാണ്. മാഹിൻകുട്ടി അമ്പത്തൊന്നും ആദ്യമേ തെറ്റിക്കും.. കൂട്ടത്തിൽ പറഞ്ഞ് കൊടുത്ത് പറഞ്ഞ് കൊടുത്ത് ആശാന്റെയും 51 തീരുമാനമാകും..അതേ.. മലയാളവും മാഹിനും ഭരണപക്ഷവും പ്രതിപക്ഷവും പോലെയാണ്.. പറഞ്ഞ് തുടങ്ങിയാലും എഴുതി തുടങ്ങിയാലും 'ഉടക്കിയിരിക്കും '.. !!

മാഹിൻകുട്ടി ഇടക്ക് സ്വയം ആലോചിക്കും വല്ല അമേരിക്കയിലും ജനിച്ചാൽ മതിയായിരുന്നു എന്ന്.. കാരണം ഇംഗ്ലീഷ് അക്ഷരങ്ങൾ അവന് ഭയങ്കര ഈസിയാണ്.. ഒരു 'ക' എഴുതിയാൽ അതിൽ നിന്നും ഠ യും ഒ ഉം തുടങ്ങി ആ, എ, ഋ, ഒ, ജ, ച, ങ, ഞ, ഘ, അങ്ങനെ എല്ലാം എളുപ്പമാണ്.. പക്ഷേ ഈ മലയാളം.. ഇതൊരു മാതിരി ദൊപ്പു മുയലിന് വീട്ടിലേക്കുള്ള വഴി കാണിക്കുന്ന പോലെയാണ് കുറേ അക്ഷരങ്ങൾ..ചിലത് എഴുതാൻ ബുദ്ധിമുട്ട്.. ചിലത് പറയാനും.. അൺ സഹിക്കബിൾ !!

ഈ പറയാൻ ബുദ്ധിമുട്ട് എന്ന് പറയുമ്പോ ഭ, ദ്ധ, ഖ, ഥ..എന്നീ അക്ഷരങ്ങളോടൊന്നും മാഹിൻകുട്ടീടെ നാവിന് ഒരു താൽപര്യവും ഇല്ലാ.. പ്രത്യേകിച്ചും 'ഴ '!!അവനെപ്പോ 'ഴ ' പറഞ്ഞാലും 'യ ' യെ പുറത്ത് വരൂ.. ബുദ്ധിമുട്ടാൻ താല്പര്യമില്ല അവനും നാക്കിനും... അത്രന്നെ !!

ഭൂതകാലത്തിൽ ഒരു കഥയുണ്ട്.. മാഹിൻ' ഴ ' പറയില്ലെന്നത് നാട്ടിൽ പാട്ടാണ്.. കൂട്ടുകാരും വീട്ടുകാരും നാട്ടുകാരും കളിയാക്കാൻ തുടങ്ങിയപ്പോൾ അവന്റെ കുഞ്ഞാവ മനസ്സ് നൊന്തു.നൊന്താൽ രണ്ട് കാര്യങ്ങളാണ് സംഭവിക്കുക.. ഒന്ന് വിശപ്പ് കേറും.. രണ്ട് വാശി കേറും തല്ക്കാലം കേറിയത് വാശിയാണ്.. അതുകൊണ്ട് അവൻ 'ഴ ' നേരെ ചൊവ്വേ പറയാൻ കഷ്ട്ടപ്പെട്ടു പഠിച്ചു.
അങ്ങനെയൊരു ദിവസം ആണ് ഉമ്മ അവനെ പഴം വാങ്ങാൻ കടയിലേക്ക് വിട്ടത്. അവൻ പൂർണ്ണ ആത്മ വിശ്വാസത്തിൽ സിദ്ധിക്കയുടെ കടയിലെത്തി.

'എന്താ മാഹിനെ വേണ്ടേ' എന്ന സിദ്ധിക്കയുടെ ചോദ്യത്തിന് അവൻ അൽപ്പം ഉറക്കെ തന്നെ പറഞ്ഞു .. 'ഒരു കിലോ പഴം '!!!

ഒരു നിമിഷം.. !!!

അത് കേട്ട കവലയിലെ ഉപ്പിച്ചിക്കയുടെ ചായക്കടയിലെ ചെറുകടികൾ ഇരിക്കുന്ന അലമാര ചില്ലിന് പൊട്ടൽ വീണു..

മുത്തുക്കയുടെ പലചരക്കു കടയിലെ വെളിച്ചെണ്ണപ്പാത്രം താഴെ വീണു..

പച്ചക്കറി കടയിലെ അസീക്കയുടെ വെട്ട്.. കുമ്പളങ്ങക്ക് പകരം വെള്ളരിക്കക്ക് കൊണ്ടു.. !

പക്ഷേ ആർക്കും പരിഭവം തോന്നിയില്ല.. എന്തോ എല്ലാവർക്കും ഇഷ്ട്ടമാണ് മാഹിൻകുട്ടിയെ !മാഹിൻ കുട്ടി 'ഴ ' ശെരിയാക്കിയല്ലോ അതുമതി.. എല്ലാവരും ഒരു നിമിഷം പുഞ്ചിരിച്ചു. !!

മാഹിൻകുട്ടി കവല മൊത്തം നോക്കി തെല്ല് അഹങ്കാരത്തിൽ മുടി മാടിയൊതുക്കി !

അത് കേട്ട പൂർണ സംതൃപ്തിയോടെ സിദ്ധിക്കാ അവനെ അഭിനന്ദിച്ചു.. 'കൊള്ളാം മോനേ.. നീ അവസാനം പഠിച്ചെടുത്തല്ലോ.. ആട്ടെ എന്തിനാടാ പഴം...??

''പുയുങ്ങാനാ ''!!
ഉടൻ വന്നു മാഹിൻകുട്ടിയുടെ മറുപടി !!

അടുത്ത നിമിഷം !!ഈ നിമിഷത്തിൽ ഒന്നും തന്നെ സംഭവിക്കാനില്ല.. വെറുതെയൊരു നിമിഷം !!

തൊട്ടടുത്ത നിമിഷം ഉപ്പിച്ചിക്കയും മുത്തുക്കയും അസീക്കയും മനസ്സിലാക്കി.. ചില്ല് അലമാരയും വെളിച്ചെണ്ണ പാത്രവും വെള്ളരിക്കയും വേസ്റ്റ്.. വെറും വേസ്റ്റ് !!

back to വർത്തമാനകാലം.!

എന്തായാലും St.Theresas സ്‌കൂളിലെ മലയാളം അധ്യാപിക മാഹിൻകുട്ടിയുടെ ഉമ്മ ലൈലാത്തയെ വിളിച്ചു 'മാഹിനും മലയാളവും 'എന്ന വിഷയത്തിൽ നിരന്തരം ക്ലാസ്സെടുക്കാൻ തുടങ്ങിയപ്പോൾ ആ മാതാവ് വിഷമത്തിലായി. അതവർ അയൽപക്കത്തുള്ള ഐഷാക്കുട്ടി ഇത്തയോട് പങ്കുവച്ചു !!

'' എന്റെ ഇത്താ..കണ്ടാൽ സഹിക്കൂല്ല.. ഓന്റെ 'ഒ ' കണ്ടാൽ കഞ്ചാവടിച്ച പുഴു തേങ്ങാ മടലിൽ കേറിയിരിക്കണ പോലെയാ..' ഴ' കണ്ടാൽ പഴംപൊരിക്കു റബ്ബർ ബാൻഡ് ഇട്ട മാതിരിയും.. ഇനിയിപ്പോ എന്താ ചെയ്യാ ഞാൻ.. ??

' എന്നാ അവനെ എവിടേലും ട്യൂഷന് വിട്ടു കൂടെ..??

ഐഷാക്കുട്ടിത്താ പറഞ്ഞതുകേട്ട് അടുക്കളയിൽ അടുപ്പത്തിരുന്ന ബീഫ് വച്ച കുക്കർ ഒരൊറ്റ കൂവൽ.കുക്കർ വരെ കളിയാക്കി തുടങ്ങിയ അവസ്ഥയിൽ ലൈലാത്താ അത് തീരുമാനിച്ചു.. 'ട്യൂഷന് ' ഒരു കൈ നോക്കാം വൈകണ്ട.. !!

നാട്ടിലെ പേര് കേട്ട പല ട്യൂഷൻ മാഷുമാരും കക്ഷി മാഹിൻ കുട്ടി ആണെന്നറിഞ്ഞപ്പോ ഇങ്ങോട് പറഞ്ഞു..
'ഫീസ് വേണേ ഞാൻ അങ്ങോട്ട് തരാം.. ന്നാലും.. ഇതിച്ചിരി റിസ്‌ക്കാന്ന് !!

വേറെ ചില മാഷുമാരെ മാഹിൻകുട്ടി കയ്യൊഴിഞ്ഞു.. കാരണങ്ങൾ ഇതാണ്..

റോസി ചേച്ചീടെ വീട്ടിലേക്കു ദൂരം കൂടുതലാണ്..

അമ്പിച്ചേച്ചിയുടെ വീട്ടിൽ ഫീസ് കൂടുതലാണ് ആളും കൂടുതലാണ് രീിരലേൃമശേീി കിട്ടില്ല.. !

പിന്നെ സുബിത്താടെ വീട്ടിൽ പറമ്പിൽ നിറയെ പാമ്പാണ്.. പോകാൻ പേടിയാണ്.. !

തട്ടമിട്ട ലൈല ഇത്ത നട്ടം തിരിഞ്ഞു.. പിന്നേം പിന്നേം തിരിഞ്ഞു. ഇനി എന്ത് ചെയ്യും എന്ന ആ മാതാവിന്റെ പ്രാർത്ഥനക്കു മുമ്പിൽ ദൈവത്തെ പോലെ ആ മുഖം അവതരിച്ചു.. റിയാസ്‌ക്ക.. മാഹിന്റെ മൂത്താപ്പയുടെ മൂത്ത മകൻ.. പറഞ്ഞ് വരുമ്പോ മാഹിൻകുട്ടീടെ ഇക്കാക്ക !!

'എളേമ്മാ.. അവനെ എന്റെ അടുത്ത് വിട്ടേക്ക്.. ഞാൻ ശെരിയാക്കാം.. '

ഇത്തവണ മാഹിൻകുട്ടിക്ക് ട്യൂഷൻ ഒഴിവാക്കാൻ ഒരു കാരണവും കിട്ടിയില്ല.. കാരണം അവന്റെ വീട്ടിൽ നിന്ന് നോക്കിയാൽ റിയാസ്‌ക്കയുടെ വീട് കാണാം.. ഒരു പാടത്തിന്റെ അകലം മാത്രം..കൂടാത്തതിന് മൂത്താപ്പയുടെ മോൻ.. ഫീസ് വേണ്ടാ..മാത്രവുമല്ല പേരിന് പോലും പാമ്പോ പഴുതാരയോ ആ വഴി പോകില്ല.. കാരണം റിയാസ്‌ക്ക ചെറിയ ഇലക്ട്രിഷൻ ഒക്കെയാണ് ചിലപ്പോ കറന്റ് അടിപ്പിച്ചു കളയും !!

മാഹിൻകുട്ടി കിളിപോയ അവസ്ഥയിലായി !!ഒരു കാര്യം അവൻ മനസ്സിൽ ഉറപ്പിച്ചു.. ഒന്നുകിൽ റിയാസ്‌ക്ക.. അല്ലെങ്കിലും റിയാസ്‌ക്ക.. ഞാൻ തീർന്നു എന്ന് !!

എന്നാലും അവൻ ഒരു കാരണം കണ്ടെത്തി.. 'ഒറ്റക്കിരുന്നു പഠിക്കാൻ വയ്യ ഉമ്മ.. ഒരു മാേീുെവലൃല കിട്ടില്ല എന്ന്'.അവിടെയും പക്ഷേ മറ്റൊരു മൂത്താപ്പയുടെ മകൻ അച്ചു വില്ലൻ വേഷത്തിലെത്തി.അവൻ ലൈല ഇത്തയോട് പറഞ്ഞു..

'ഞാനും വേണേ ഒരു കമ്പനിക്ക് അവന്റെ കൂടെ റിയാസ്‌ക്കയുടെ അടുത്ത് ട്യൂഷന് പോകാം എന്ന്.. പൂർത്തിയായി !! അവൻ പണ്ടേ പഠിപ്പിസ്ര് ആണ്..അവന്റെ മാർക്ക് ഷീറ്റ് കാണുമ്പോ വീട്ടുകാർക്ക് മൊത്തം ഇമ്പ്രെഷനും മാഹിന്റെത് കാണുമ്പോ എല്ലാവർക്കും കംപ്രഷനും ആണ് ഉണ്ടാവുക.അത് മാഹിന് നന്നായറിയാം !!

ചുരുക്കിപ്പറഞ്ഞാൽ ഒരു കോമ്പസ്സ് എടുത്തവന്റെ ചന്തിക്ക് കുത്തി 'തോമ എന്റപ്പനല്ലേടാ നിന്റപ്പനാ 'എന്ന് പറഞ്ഞ് നാടുവിടേണ്ട സീൻ പോലെയായി മാഹിൻകുട്ടിയുടെ ഭാവി.എന്തായാലും പോകാതിരിക്കാൻ പറ്റില്ലെന്നായി !!

ട്യൂഷൻ തുടങ്ങി.. മലയാളം ആയിരുന്നു റിയാസ്‌ക്ക സ്‌പെഷലൈസ് ചെയ്തത്.ഓരോ അക്ഷരം തെറ്റുമ്പോഴും കറന്റ് അടിപ്പിക്കുന്ന പോലെ റിയാസ്‌ക്ക മാഹിന്റെ ചെവിക്ക് പിടിക്കും..കറക്കും.. തിരിക്കും.. അവസാനം ഒരു എശിശവെശിഴ ീtuരവന് അതങ്ങട് ഒടിക്കും !!! അതും എന്നും വലത് ചെവിക്ക് മാത്രം പിടുത്തം. അങ്ങനെ ദിവസങ്ങൾ പോകുന്തോറും മാഹിന്റെ ഇടത് ചെവി മട്ടകോണും വലത് ചെവി ത്രികോണും പോലെയായി വ്യത്യാസപ്പെട്ടു.. പക്ഷേ മാഹിൻകുട്ടിയും അക്ഷരങ്ങളും തമ്മിൽ അപ്പോഴും രണ്ട് ധ്രുവത്തിലായിരുന്നു !!

മാഹിൻകുട്ടി പല കാരണങ്ങളും പറഞ്ഞ് നോക്കി ട്യൂഷൻ നിർത്താൻ.. അതൊന്നും ലൈലാത്ത 'ചെവി 'കൊണ്ടില്ല.. പക്ഷേ മാഹിൻ കുട്ടിക്ക് ചെവിക്ക് കൊണ്ട് കൊണ്ടേ ഇരുന്നു !!

എന്തും സഹിക്കാം.. പക്ഷേ ആ ചെവിക്ക് പിടിത്തം..ഹോ..!അവൻ വാശിയോടെ ഒന്ന് തീരുമാനിച്ചു ഇനി റിയാസ്‌ക്ക ചെവിക്ക് പിടിക്കുമ്പോ പകരം അങ്ങേരുടെ കാലങ്ങു പിടിക്കുക.. വേറെ നോ രക്ഷ!!

അന്നൊരു ദിവസം..

ട്യൂഷൻ ക്ലാസ്സിൽ നേരത്തെ എത്തിയ മാഹിൻകുട്ടി അന്നെഴുതി കാണിക്കേണ്ട ' ജ ' യെ നോക്കി ബേജാറാകുമ്പോ അച്ചു അവന്റെ അടുത്ത് വന്നു. മാഹിന്റെ ചെവി നോക്കി പറഞ്ഞു..

'നിന്നോടെനിക്ക് വിരോധം ഒന്നുമില്ല.. '

'പക്ഷേ എനിക്ക് നിന്നോട് നല്ല വിരോധം ഉണ്ട്..' മാഹിൻ പല്ല് കടിച്ചു ഞെരിച്ചു.. അപ്പോഴും ചെവി നന്നായി വേദനിച്ചു.. !!

'പുല്ല്.. പല്ലു പോലും കടിക്കാൻ പറ്റാണ്ടായല്ലോ റബ്ബേ.. !!അവൻ ആകെ തകർന്നു.അതുകണ്ട അച്ചു അവന്റെ തൊട്ടടുത്തു വന്നിരുന്നു.

'ഒരു സ്വകാര്യം പറയാനുണ്ട്.. '

'എന്റെ പൊന്നെടാ.. സ്വകാര്യം കേൾക്കാനുള്ള ത്രാണി എന്റെ ചെവിക്കില്ല.. നീ കാര്യം പറ..?

പക്ഷേ അച്ചു പറഞ്ഞ കാര്യം കേട്ട് സത്യത്തിൽ മാഹിൻകുട്ടിയുടെ കണ്ണ് വിടർന്നു.. ഇടത്തെ ചെവിയും വിടർന്നു .. വലത്തേതിന് അപ്പോഴും അനക്കമില്ല !

അച്ചു പറഞ്ഞത് ഇതാ ണ്.. റിയാസ്‌ക്കയുടെ ചെവിക്കുള്ള പിച്ചിന്റെ അവൻ മനസ്സിലാക്കിയ ടെക്നിക്ക് !!

അതേ.. മാഹിൻകുട്ടി ഏത് അക്ഷരമാണോ തെറ്റിക്കുന്നത്.. ആ അക്ഷരത്തിന്റെ മാതൃകയിലാണ് റിയാസ്‌ക്ക ചെവി പിടിച്ച് തിരിക്കുന്നത്..എന്ന് !!

അച്ചു കൂടുതൽ വിശദീകരിച്ചു..

suppose മാഹിൻകുട്ടി തെറ്റിക്കുന്നത് 'അ ' ആണെങ്കിൽ റിയാസ്‌ക്ക ചെവികൊണ്ട് 'അ ' എന്നാണ് എഴുതുന്നത്.. അതുപോലെ ഏതക്ഷരം തെറ്റിക്കുന്നോ.. ചെവി കൊണ്ടുപോകുന്നത് ആ അക്ഷരത്തിന്റെ റൂട്ടിൽ ആയിരിക്കും !!

മാഹിൻകുട്ടിക്ക് എന്നാലും ഒരു വിശ്വാസക്കുറവ്..അച്ചു അപ്പൊ വീണ്ടും പറഞ്ഞു..

'നീ വേണേ ഇന്ന് ഒന്ന് നോക്ക്.. തെറ്റുന്ന അക്ഷരം പോലെ നീ സ്വയം അങ്ങ് തലയാട്ടിയാൽ മതി.. നിനക്ക് രക്ഷപ്പെടാം !!

മാഹിൻകുട്ടിക്ക് ഒരു പുതിയ ഉണർവ്വ് കിട്ടിയപോലെ.. അവൻ തയ്യാറായി.. ശെരിയായിരിക്കുമോ?? എന്നാലൊന്ന് നോക്കിയിട്ട് തന്നെ കാര്യം !

പതിവ് പോലെ റിയാസ്‌ക്ക എത്തി.. ട്യൂഷൻ തുടങ്ങി.. മാഹിൻകുട്ടിയോട് 'ജ ' എഴുതിക്കാണിക്കാൻ പറഞ്ഞു.. എന്നത്തേയും പോലെ മാഹിൻകുട്ടിയുടെ 'ജ ' ഇടക്ക് വച്ച് നിന്നു...

അടുത്ത നിമിഷം.. റിയാസ്‌ക്ക തയ്യാറായി.. കൈകൾ മാഹിൻകുട്ടിയുടെ ചെവിക്ക് നേരെ നീണ്ടു.. അച്ചു ബുക്കിൽ നിന്നും മുഖമുയർത്താതെ കണ്ണുയർത്തി ആ രംഗം പതുക്കെ വീക്ഷിച്ചു !!

റിയാസ്‌ക്ക ചെവിക്ക് പിടിച്ചതും അടുത്ത സെക്കൻഡിൽ മാഹിൻ രണ്ടും കൽപ്പിച്ച്, അറിയാവുന്ന പോലെ 'ജ ' തലകൊണ്ട് വായുവിൽ എഴുതി..

അത്ഭുതം !!! അച്ചു പറഞ്ഞത് സത്യമാണ് !!ദാ റിയാസ്‌ക്ക കൈകൾ പിൻവലിച്ചു.. പിച്ചി കഴിഞ്ഞ പോലെ !!

ഒരു പൊടി പോലും നൊന്തില്ല മാഹിൻകുട്ടിക്ക്.. !!

അപ്പോ അതാണ് ടെക്നിക്ക് !!അവൻ പടച്ചവന് നന്ദി പറഞ്ഞു.. അതിന് മുമ്പേ അവന്റെ വലത് ചെവി അച്ചുവിനോട് നന്ദി പറഞ്ഞിരുന്നു.

അതൊരു തുടക്കമായിരുന്നു. അവിടുന്നങ്ങോട്ട്.. റിയാസ്‌ക്കയുടെ ട്യൂഷൻ ക്ലാസ്സിൽ മാഹിൻ കരഞ്ഞില്ല.. ട്യൂഷനെ പറ്റി ലൈലാത്തയോട് പരിഭവവും പറഞ്ഞില്ല.. !!
എപ്പോഴും ക്ലാസ്സിൽ കൂൾ ആയിരുന്നു.. ങൃ.രീീഹ !!

ക്ലാസ്സിൽ അച്ചുവിനെക്കാൾ മുൻപ് എത്തിത്തുടങ്ങി അവൻ. നേരത്തെ റിയാസ്‌ക്കയെ അവൻ കണ്ടിരുന്നത് 'ബാലൻ സ നായരെപോലെയാണെങ്കിൽ.. ഇപ്പോ കാണുന്നത് കൊച്ചിൻ ഹനീഫയെപ്പോലെയാണ്.. കാണുമ്പോ ചിരി വരും അവന് .അതൊക്ക കണ്ട് അച്ചുവും ഹാപ്പി!!

പക്ഷേ മാഹിൻ കുട്ടിയുടെ ഈ മാറ്റം കൃത്യമായി റിയാസ്‌ക്ക ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ കൂസലില്ലായ്മ.. പേടിയില്ലായ്മ.. കരച്ചിൽ ഇല്ലായ്മ.. എല്ലാം !!

റിയാസ്‌ക്ക വൈകാതെ കാരണവും മനസ്സിലാക്കി..!

എങ്ങനെയെന്നോ..? തന്റെ ഓവർ കോൺഫിഡൻസ് കൊണ്ട് ചില ദിവസങ്ങളിൽ റിയാസ്‌ക്ക പിച്ചാൻ കൈ കൊണ്ട് വരുന്നതിന് മുമ്പേ മാഹിൻകുട്ടി തലയാട്ടിത്തുടങ്ങി..അപ്പോ റിയാസ്‌ക്ക തിരിച്ചറിഞ്ഞു തന്റെ ട്രിക്ക് അവൻ മനസ്സിലാക്കിയിരിക്കുന്നു !!

വരട്ടെ ശെരിയാക്കാം !റിയാസ്‌ക്ക മനസ്സിൽ കരുതി.

അടുത്ത ദിവസം.

മാഹിൻ നേരത്തെ എത്തി.. പുറകെ അച്ചുവും !!

ക്ലാസ്സ് തുടങ്ങി.. അന്നെഴുതാൻ ഉണ്ടായിരുന്നത് 'ക്ഷ ' ആയിരുന്നു.സംഗതി കട്ടിയായിരുന്നെങ്കിലും പക്ഷേ മാഹിൻ രീീഹ ആയിരുന്നു.. വെറും രീീഹ!!

അങ്ങനെ ആ നിമിഷം എത്തി. മാഹിൻ എഴുതിയ 'ക്ഷ ' പരീതിക്കയുടെ പെട്ടി ഓട്ടോറിക്ഷ കേറ്റം കേറുമ്പോഴുള്ള പോലെ ഇടക്ക് വച്ച് നിന്നു !!

ഇനി അടുത്തത് ശിക്ഷയാണ്.. പിച്ചാണ്! റിയാസ്‌ക്ക പിച്ചാൻ തയ്യാറെടുക്കുന്നെന് മുന്നേ മാഹിൻകുട്ടി തയ്യാറായി.. പിച്ചു കൊള്ളാൻ !!

അവൻ ചെവി പുഷ്പം പോലെ റിയാസ്‌ക്കയുടെ മുന്നിലേക്ക് നീട്ടി. !!

എന്നിട്ട് അച്ചുവിനെ നോക്കി കണ്ണിറുക്കി ചിരിച്ചു..'ഇതൊക്കെ എന്ത്' എന്ന ഭാവത്തിൽ. പക്ഷേ അതേ സമയം റിയാസിക്കയും ചിരിക്കുന്നുണ്ടായിരുന്നു ഒരു ചിരി.. !

ആ ചിരി പക്ഷേ മാഹിൻ കണ്ടില്ല.. അച്ചു കണ്ടു.അതേ.. റിയാസ്‌ക്ക കൊച്ചിൻ ഹനീഫയിൽ നിന്നും ഠ.ഏ രവിയിലേക്കു മാറുകയായിരുന്നു അപ്പോൾ.. അരുതാത്തതെന്തോ സംഭവിക്കാൻ പോകുകയാണെന്ന് അച്ചുവിന്റെ മനസ്സ് പറഞ്ഞു അവൻ കണ്ണുകളടച്ചു !!

റിയാസ്‌ക്ക മാഹിന്റെ ചെവിക്ക് പിടിച്ചു..

മാഹിൻ പതിവുപോലെ തെറ്റിയ അക്ഷരത്തിന്റെ റൂട്ടിൽ തല ചലിപ്പിച്ചു തുടങ്ങി..

പക്ഷേ.. അന്ന്, കാര്യങ്ങൾ മാഹിൻകുട്ടി വിചാരിച്ചപോലെ ആയിരുന്നില്ല.. അടുത്ത നിമിഷങ്ങളിൽ അവിടെ സംഭവിച്ചത്.. ഒരു നര നായാട്ടായിരുന്നു.മാഹിന്റെ ഉച്ചത്തിലുള്ള കരച്ചിൽ മുല്ലാക്കയുടെ അസർ വാങ്ക് പോലെ മഹല്ല് മുഴുവൻ അലയടിച്ചു!! എന്താണ് സംഭവിക്കുന്നതെന്ന് മാഹിനോ കണ്ണ് തുറന്ന് നോക്കിയ അച്ചുവിനെ മനസ്സിലായില്ല.മാഹിൻ വേദന കൊണ്ട് പുളയുകയായിരുന്നു.. അവന്റെ ചെവി പതിവിലും വലിഞ്ഞു.. തിരിഞ്ഞു.. മറിഞ്ഞു.. ഒടിഞ്ഞു.. ചത്തു !!

യഥാർത്ഥത്തിൽ അന്ന് സംഭവിച്ചത് മറ്റൊന്നായിരുന്നു..

റിയാസ്‌ക്ക ചെവിക്ക് പിടിച്ചപ്പോൾ മാഹിൻ പോയ റൂട്ട് തെറ്റിപ്പോയ ക്ഷ യുടെ ആയിരുന്നു.. പക്ഷേ അന്ന് റിയാസ്‌ക്ക പോയ റൂട്ട് ഋവിന്റേതായിരുന്നു !!!!!
രണ്ടും രണ്ട് ധ്രുവത്തിലേക്ക്.. ഒന്ന് കോട്ടയത്തേക്കും മറ്റേത് കോതമംഗലത്തേക്കും..!!

അന്ന് മാഹിൻകുട്ടിക്ക് ഒരു കാര്യം കൃത്യമായി മനസ്സിലായി റിയാസ്‌ക്ക ചിലപ്പോഴൊക്കെ ഉൃ.സണ്ണിയെപ്പോലെ ആരും സഞ്ചരിക്കാത്ത വഴിയേ സഞ്ചരിക്കുമെന്ന്.. ഒരു മുഴു ഭ്രാന്തനെപ്പോലെ.. !!

തൊട്ടടുത്ത നിമിഷം നാഗവല്ലിയെപ്പോലെ അലറിക്കരഞ്ഞു കൊണ്ട്, ബാക്കി കിട്ടിയ ചെവിയും പൊത്തിപ്പിടിച്ച് മാഹിൻ അവിടുന്ന് ഇറങ്ങിയോടി..

നേരെയുള്ള വഴിയേ പോകാൻ അവന് സമയമില്ലാത്തത് കൊണ്ട് അവൻ പാടം വഴി ചാടി വീട്ടിലേക്ക് ഓടി..ആ ഓട്ടം ചരിത്രത്തിലേക്കായിരുന്നു എന്ന് പക്ഷേ അവൻ അറിഞ്ഞില്ല..അതേ കേരളത്തിലെ തന്നെ ആദ്യത്തെ കണ്ടം വഴിയുള്ള ഓട്ടം അതായിരുന്നു ഛങഗഢ !!

'ഓടി മാഹിൻകുട്ടി കണ്ടം വഴി' !!

ഓടുന്ന വഴി മാഹിൻകുട്ടി മനസ്സിൽ ഒരു കാര്യം അരക്കിട്ടുറപ്പിച്ചു.. ഇനി തന്റെ ജീവിതത്തിൽ ക്ഷക്ക് സ്ഥാനമില്ല.. വെറുത്തു പോയി.. വല്ലാണ്ട് !!

ചെവിയും പൊത്തിപ്പിടിച് വീടിന്റെ പിന്നാമ്പുറം വഴി കേറി ഉമ്മറത്തേക്ക് ഓടിയെത്തി മാഹിൻ.
അവിടെ മുറത്തിലെ അച്ചിങ്ങായോട് കുശലം പറഞ്ഞിരിക്കുന്ന ലൈലാത്തയെ നോക്കി അവൻ അലറി വിളിച്ചു..

'ഉമ്മാ.. !!'

ഞെട്ടിയെണീറ്റ ലൈല ഇത്തയുടെ കയ്യിൽ നിന്നും മുറവും അച്ചിങ്ങയും തെറിച്ചു പൊങ്ങി.

തനിക്ക് ചുറ്റും താഴേക്ക് പറന്നിറങ്ങുന്ന അച്ചിങ്ങക്ക് നടുവിൽ നിന്ന് മാഹിൻകുട്ടി ബാക്കി കൂടി അലറി പറഞ്ഞു..

'എന്നെ ട്യൂഷൻ എന്നും പറഞ്ഞ് ആ റിയാസ്‌ക്കയ്ക്ക് ഇട്ട് കൊടുത്തത്.. 'രെശിക്കാനോ അതോ ശിശിക്കാനോ..?? !!

പ്രഭാകരാ.. !!!

ലൈലാത്ത അപ്പൊ മാഹിൻകുട്ടിയെ വിളിച്ചത് ഏകദേശം ഈ ട്യൂണിൽ ആയിരുന്നു.ആ വിളിയിൽ ആ മാതാവിന് അവനെയോർത്തുള്ള വ്യസനവും സഹതാപവും വാത്സല്യവും എല്ലാം ഏകദേശം 'ക്ഷ ' പോലെ കെട്ടുപിണഞ്ഞു കിടപ്പുണ്ടായിരുന്നു !!

ക്ഷുഭം

NB: വർഷങ്ങൾക്കിപ്പുറം ഇന്നും മാഹിൻകുട്ടിയുടെ സംസാര ശൈലിയിൽ 'ക്ഷ 'ക്ക് സ്ഥാനമില്ല.
'പക്ഷി' എന്ന് നമ്മൾ പറഞ്ഞാൽ അവൻ തിരിച്ചു പറയും 'കിളി..അതുമതി' എന്ന് !!!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , STORY, MALAYALAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.