SignIn
Kerala Kaumudi Online
Friday, 26 April 2024 10.25 AM IST

ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാ‌ക്‌സിന് അനുമതി തേടും

pin

തിരുവനന്തപുരം : ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകുന്നതിന് ഐ.സി.എം.ആറിൽ നിന്നും അനുമതി തേടാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇവരിൽ വാക്‌സിൻ പരീക്ഷണം പൂർത്തിയാകാത്തതിനാൽ നിലവിൽ വാക്‌സിൻ നൽകുന്നില്ല. ഇവർക്ക് വാക്‌സിൻ നൽകുന്നതിൽ കുഴപ്പമില്ലെന്ന് നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സർക്കാരിന് ശുപാർശ നൽകിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനവും അനുമതി തേടുന്നത്. അതേസമയം, കൊവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മർദം എന്നിവ വാർഡ് സമിതിയിലെ ആശാ വർക്കർമാരെ ഉപയോഗിച്ച് പരിശോധിക്കാൻ നിർദേശം നൽകി.

കൊവിഡ് രോഗികളെ

ഒറ്റപ്പെടുത്തരുത്

കൊവിഡ് രോഗബാധിതർക്ക് സഹായം നൽകുന്നതിനു പകരം ഭയപ്പാടോടെ മാറിനിൽക്കുന്ന ചില സംഭവങ്ങൾ മനുഷ്യത്വത്തിനു നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടം പറ്റിയ രോഗി ഗുരുതരമായ അവസ്ഥ നേരിട്ടിട്ടും ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ല. രോഗബാധിതരെ ചികിത്സിക്കാനും പരിചരിക്കാനും എല്ലാവരും തയ്യാറാകണം. രോഗിയെ പരിചരിക്കുമ്പോൾ മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള അവശ്യമായ മുൻകരുതലുകളെടുത്താൽ മതി. രോഗം പകരുമെന്ന് കരുതി ആരോഗ്യപ്രവർത്തകരെല്ലാം വിട്ടുനിന്നാൽ എന്തായിരിക്കും സംഭവിക്കുക? - മുഖ്യമന്ത്രി ചോദിച്ചു.

ലോ​ക്ക് ​ഡൗ​ൺ​ ​:​ ​ശു​ഭ​ ​സൂ​ച​ന​കൾ
പ്ര​ക​ട​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ർ​ക്ക​ശ​മാ​യ​ ​ലോ​ക്ക്ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​സം​സ്ഥാ​ന​ത്ത് ​തു​ട​രു​ന്ന​തി​ന്റെശു​ഭ​ക​ര​മാ​യ​ ​നേ​രി​യ​ ​സൂ​ച​ന​ക​ൾ​ ​ക​ണ്ടു​തു​ട​ങ്ങി​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
ട്രി​പ്പി​ൾ​ ​ലോ​ക്ക്ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ൽ​ ​വി​ജ​യ​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​ആ​ദ്യ​ദി​നം​ ​ന​ട​പ്പി​ലാ​ക്കി.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക​ർ​ശ​ന​മാ​ക്കും.​ ​കൊ​വി​ഡ് ​ബാ​ധി​ത​രും​ ​പ്രൈ​മ​റി​ ​കോ​ൺ​ടാ​ക്ടാ​യ​വ​രും​ ​വീ​ടു​ക​ൾ​ക്കു​ള്ളി​ൽ​ ​ക​ഴി​യു​ന്നു​വെ​ന്ന് ​ഉ​റ​പ്പാ​ക്കാ​നാ​യി​ ​ജി​ല്ല​ക​ളി​ൽ​ ​മോ​ട്ടോ​ർ​ ​സൈ​ക്കി​ൾ​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തു​ന്നു​ണ്ട്.
മേ​യ് 1​മു​ത​ൽ​ 8​ ​വ​രെ​ ​ദി​വ​സം​ ​ശ​രാ​ശ​രി​ 37,144​കേ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​ലോ​ക്ഡൗ​ൺ​ ​തു​ട​ങ്ങി​യ​തി​നു​ ​ശേ​ഷ​മു​ള്ള​ ​ആ​ഴ്ച​യി​ല​ത് 35,919​ആ​യി​ ​കു​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ത്ത് ​പൊ​തു​വി​ൽ​ ​ആ​ക്റ്റീ​വ് ​കേ​സു​ക​ളി​ലും​ ​നേ​രി​യ​ ​കു​റ​വു​ണ്ടാ​യ​ത് ​ആ​ശ്വാ​സ​ക​ര​മാ​ണ്.​ 4,45,000​വ​രെ​ ​എ​ത്തി​യ​ ​ആ​ക്റ്റീ​വ് ​കേ​സു​ക​ൾ​ 3,62,315​ആ​യി​ ​കു​റ​ഞ്ഞു.​ ​ലോ​ക്ഡൗ​ണി​നു​ ​മു​ൻ​പ് ​ന​ട​പ്പി​ലാ​ക്കി​യ​ ​വാ​രാ​ന്ത്യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടേ​യും​ ​രാ​ത്രി​ ​ക​ർ​ഫ്യൂ​വി​ൻ​റേ​യും​ ​പൊ​തു​വേ​യു​ള്ള​ ​ജാ​ഗ്ര​ത​യു​ടേ​യും​ ​ഗു​ണ​ഫ​ല​മാ​ണി​ത്.​ ​ഒ​രു​ ​ദി​വ​സം​ ​ക​ണ്ടെ​ത്തു​ന്ന​ ​രോ​ഗ​വ്യാ​പ​നം,​ ​ആ​ ​ദി​വ​സ​ത്തി​ന് ​ഒ​ന്നു​ ​മു​ത​ൽ​ ​ഒ​ന്ന​ര​ ​ആ​ഴ്ച​ ​വ​രെ​ ​മു​ൻ​പ് ​ബാ​ധി​ച്ച​താ​യ​തി​നാ​ൽ​ ​ലോ​ക്ക്ഡൗ​ൺ​ ​എ​ത്ര​മാ​ത്രം​ ​ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ​ഇ​നി​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​റി​യാ​നാ​വു​മെ​ന്നുംമു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

കൊ​വി​ഡ്:​ ​മൃ​ത​ദേ​ഹം​ ​സം​സ്ക്ക​രി​ക്കു​ന്ന​തി​ന് ​പു​തി​യ​ ​മാ​ന​ദ​ണ്ഡം

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ക്കു​ന്ന​വ​രു​ടെ​ ​മൃ​ത​ദേ​ഹം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നും​ ​സം​സ്ക്ക​രി​ക്കു​ന്ന​തി​നും​ ​നി​ല​വി​ലെ​ ​രീ​തി​ക​ളി​ൽ​ ​മാ​റ്റം​ ​വ​രു​ത്തു​ന്ന​ത് ​ആ​ലോ​ചി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​മൃ​ത​ദേ​ഹ​ത്തി​ൽ​ ​നി​ന്ന് ​കൊ​വി​ഡ് ​പ​ക​രാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​വി​ര​ള​മാ​ണ്.​ ​എ​ന്നി​രു​ന്നാ​ലും​ ​ശ​ക്ത​മാ​യ​ ​ക​രു​ത​ലെ​ടു​ത്താ​ണ് ​സം​സ്ക്കാ​രം​ ​ന​ട​ത്തു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ​രാ​തി​ക​ളു​ണ്ട്.​ ​അ​ത് ​സ​ർ​ക്കാ​ർ​ ​പ​രി​ഗ​ണി​ക്കും.​ ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​രു​മാ​യി​ ​ആ​ലോ​ചി​ച്ച് ​പു​തി​യ​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശം​ ​പു​റ​ത്തി​റ​ക്കും.

പ​രി​ശീ​ല​ന​ത്തി​ലു​ള്ള
പൊ​ലീ​സു​കാ​രും
ഡ്യൂ​ട്ടി​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​മാ​രു​ടെ​ ​പ​രി​ശീ​ല​നം​ ​കൊ​വി​ഡ് ​വ്യാ​പ​ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നി​റു​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ​ ​പ​രി​ശീ​ല​ന​ത്തി​ലു​ള്ള​വ​രെ​യും​ ​പൊ​ലീ​സി​നൊ​പ്പം​ ​വോ​ള​ണ്ടി​യ​ർ​മാ​രാ​യി​ ​നി​യോ​ഗി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.
എ​ല്ലാ​വ​രെ​യും​ ​വീ​ടു​ക​ൾ​ക്ക് ​സ​മീ​പ​ത്തെ​ ​സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ​നി​യോ​ഗി​ക്കു​ന്ന​ത് 391​ ​വ​നി​ത​ക​ളും​ 2476​ ​പു​രു​ഷ​ൻ​മാ​രു​മാ​ണു​ള്ള​ത്.​ ​പ​രി​ശീ​ല​ന​ത്തി​ലു​ള്ളപ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​ 124​ ​പേ​രെ​ ​ട്രൈ​ബ​ൽ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​യോ​ഗി​ക്കും.​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ട്രെ​യി​നി​മാ​രാ​യ​ 167​ ​പേ​ർ​ ​വോ​ള​ൻ​റി​യ​ർ​മാ​രാ​യി​ ​ജോ​ലി​ ​നോ​ക്കു​ന്നു​ണ്ട്.​ ​ക്വാ​റ​ന്റൈ​ൻ​ ​ലം​ഘ​നം​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും​ ​ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നും​ ​വ​നി​താ​ ​പൊ​ലീ​സി​നെ​ ​നി​യോ​ഗി​ച്ച​ത് ​വി​ജ​യ​ക​ര​മാ​യ​തി​നാ​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​വ​നി​താ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​ഇ​ത്ത​രം​ ​ജോ​ലി​ക​ൾ​ക്ക് ​നി​യോ​ഗി​ക്കും.

കൊ​വി​ഡ് ​രോ​ഗി​ക​ൾ​ക്ക് ​പാൽ
ലോ​ക്ക്ഡൗ​ൺ​ ​കാ​ര​ണം​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​പാ​ൽ​ ​കൊ​വി​ഡ് ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​രോ​ഗി​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കും​ ​ന​ൽ​കും..​ ​ഇ​തി​ന് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ആ​ദി​വാ​സി​ക​ൾ​ ​കൂ​ടു​ത​ലു​ള്ള​ ​ജി​ല്ല​ക​ളി​ൽ​ ​പ്ര​ത്യേ​ക​ ​ജാ​ഗ്ര​താ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ളാ​യ​ ​രോ​ഗ​ബാ​ധി​ത​രെ​ ​മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​സ്ഥ​ല​മി​ല്ലെ​ങ്കി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ല​യ​ത്തെ​ ​അ​തി​നാ​യി​ ​മാ​റ്റു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന് 3​ ​കോ​ടി
വാ​ക്‌​സി​ൻ​ ​വാ​ങ്ങാൻ
ആ​ഗോ​ള​ ​ടെ​ണ്ടർ

​ 18​ ​ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​തു​ട​ങ്ങി
തി​രു​വ​ന​ന്ത​പു​രം​:​ ​മൂ​ന്നു​ ​കോ​ടി​ ​ഡോ​സ് ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​വി​പ​ണി​യി​ൽ​ ​നി​ന്ന് ​വാ​ങ്ങാ​നു​ള്ള​ ​ആ​ഗോ​ള​ ​ടെ​ണ്ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ​ർ​ക്കാ​ർ​ ​ആ​രം​ഭി​ച്ചു.​ ​ഇ​തി​നു​ള്ള​ ​ടെ​ണ്ട​ർ​ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​ഇ​റ​ങ്ങി.​ ​ഇ​തോ​ടെ,​ ​സ്‌​ഫു​ഡ്നി​ക് ​ഉ​ൾ​പ്പെ​ടെ​ ​ഡ്ര​ഗ്സ്‌​ ​ക​ൺ​ട്രോ​ള​ർ​ ​ഓ​ഫ് ​ഇ​ന്ത്യ​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ ​വാ​‌​ക്‌​സി​നു​ക​ൾ​ ​കേ​ര​ള​ത്തി​ലെ​ത്തും.
സം​സ്ഥാ​ന​ത്ത് 18​ ​ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള​ ​വാ​‌​ക്‌​സി​നേ​ഷ​ൻ​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ചു.​ 500​ഓ​ളം​ ​പേ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​ആ​ദ്യ​ദി​നം​ ​വാ​ക്‌​സി​ൻ​ ​ന​ൽ​കി​യ​ത്.​ ​ഇ​തു​വ​രെ​ ​മു​ൻ​ഗ​ണ​ന​യ്ക്കാ​യി​ 50,178​ ​പേ​രാ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​അ​തി​ൽ​ 45525​ ​അ​പേ​ക്ഷ​ക​ളാ​ണ് ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കി​യ​ത്.​ ​ഇ​തി​ൽ​ 1000​ത്തോ​ളം​ ​അ​പേ​ക്ഷ​ക​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി.​ ​കൃ​ത്യ​മാ​യ​ ​രോ​ഗ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ൽ​ ​അ​പേ​ക്ഷ​ക​ൾ​ ​നി​ര​സി​ക്കു​ന്ന​ ​സ്ഥി​തി​യു​ണ്ട്.
വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​കോ​മോ​ർ​ബി​ഡി​റ്റി​ ​ഫോം​ ​ര​ജി​സ്റ്റേ​ർ​ഡ് ​മെ​ഡി​ക്ക​ൽ​ ​പ്രാ​ക്ടീ​ഷ​ണ​റെ​ക്കൊ​ണ്ട് ​പൂ​രി​പ്പി​ച്ചാ​ണ് ​അ​പ്ലോ​ഡ് ​ചെ​യ്യേ​ണ്ട​താ​ണ്.​ ​അ​തി​നു​ ​പ​ക​രം​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ​ ​രേ​ഖ​ക​ളോ​ ​സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ് ​അ​പേ​ക്ഷ​ ​നി​ര​സി​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.