SignIn
Kerala Kaumudi Online
Friday, 25 June 2021 7.02 PM IST

സ്ഥാനാരോഹണത്തിന് മുഹൂർത്തം കുറിച്ചുനൽകിയത് സുധാകരന് ഏറെ വിശ്വാസമുള്ള ജ്യോത്സ്യർ, പ്രവചനം ഇങ്ങനെ

k-sudhakaran

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ 13 ന് ഞായറാഴ്ച പകൽ 11.30 നു മുമ്പ് ചുമതലയേൽക്കും. ഈ ദിവസവും സമയവും ശുഭമാണെന്ന് ആലപ്പുഴയിലെ ഒരു ജോത്സ്യരാണ് നിർദ്ദേശിച്ചത്.

രോഹിണി നക്ഷത്രത്തിൽ പിറന്ന സുധാകരന് പുണർതം നക്ഷത്രം വരുന്ന ഞായറാഴ്ചയാണ് നല്ല ദിവസമെന്ന് ജോത്സ്യർ നിർദ്ദേശിക്കുകയായിരുന്നു. അന്ന് തീയതി 13 ആയത് യാദൃച്ഛികം.

എന്തിനും തുടക്കം കുറിക്കും മുമ്പ് ജോത്സ്യരുടെ ഉപദേശം സുധാകരൻ തേടാറുണ്ട്. പ്രവൃത്തി ദിവസം ചുതമലയേൽക്കാനായിരുന്നു താത്പര്യം. ഇന്നലെ സ്വദേശമായ കണ്ണൂരിലെത്തിയ സുധാകരൻ ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തും.

ഇന്നലെ സുധാകരൻെറ 73 ാം പിറന്നാളായിരുന്നു. 1948 ജൂൺ 7 നാണ് ജനനമെങ്കിലും ജന്മനക്ഷത്രം ഇടവത്തിലെ രോഹിണിയായ ഇന്നലെയായിരുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മുതൽ കണ്ണൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ വരെ സുധാകരൻെറ പേരിൽ പ്രത്യേക വഴിപാടുകൾ നടത്തി.

കൊവിഡിൻെറ പശ്ചാത്തലത്തിൽ കൂടുതൽ ആളും ആരവവുമില്ലാതെ ചുമതലയേൽക്കാനാണ് ആഗ്രഹമെങ്കിലും കോൺഗ്രസ് പ്രവർത്തകർ ആ നിമിഷം ആവേശോജ്ജ്വലമാക്കാൻ ഒരുങ്ങുകയാണ്. പുതിയ പ്രസിഡന്റിനെ വരവേൽക്കാൻ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും ത്രിവർണം അണിഞ്ഞ് ഒരുങ്ങുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K SUDHAKARAN, KPCC PRESIDENT, ASTROLOGER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.