SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.45 AM IST

മുട്ടിൽ മരംമുറി; ഉന്നതതല അന്വേഷണസംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും

sreejith

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസിൽ ഉന്നതതല അന്വേഷണസംഘത്തെ ക്രൈം ബ്രാഞ്ച് എ ഡി ജി പി, എസ് ശ്രീജിത്ത് ഐ പി എസ് നയിക്കും. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മരംമുറി കേസില്‍ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവുമെന്നും സംയുക്ത അന്വേഷണമാണ് നടക്കുകയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ സംയുക്ത അന്വേഷണത്തിന്‍റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്.

മരംമുറി നടന്ന മുട്ടിലിൽ ശ്രീജിത്ത് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നാണ് സൂചന. മരംമുറിയുമായി ബന്ധപ്പെട്ട് എൽ ഡി എഫിനുളളിൽ തന്നെ കലഹം തുടങ്ങിയതിന് പിന്നാലെയാണ് ശ്രീജിത്തിന് അന്വേഷണ ചുമതല നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MUTTIL FOREST CASE, ADGP SREEJITH IPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY