SignIn
Kerala Kaumudi Online
Sunday, 17 May 2026 3.37 PM IST

രണ്ട് ബാങ്കുകളിലെ ഓഹരി കേന്ദ്രം വിറ്റഴിക്കുന്നു

banks

ന്യൂഡൽഹി: പൊതുമേഖലാ ഓഹരി വില്പനയുടെ ഭാഗമായി രണ്ടു ബാങ്കുകളിലെ 51 ശതമാനം വീതം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ഓഹരികളാണ് ആദ്യഘട്ടത്തിൽ 51 ശതമാനം വീതം വിറ്റൊഴിയുകയെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു.

ഓഹരി വില്പനയ്ക്ക് മുന്നോടിയായി ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് ഉൾപ്പെടെ ചില ബാങ്കിംഗ് ചട്ടങ്ങൾ കേന്ദ്രം ഭേദഗതി ചെയ്‌തേക്കും. കിട്ടാക്കട വർദ്ധനമൂലം ഇരു ബാങ്കുകളും ഇപ്പോൾ റിസർവ് ബാങ്കിന്റെ ശിക്ഷാനടപടിയായ പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ) നേരിടുകയാണ്. ഇവയുടെ സമ്പദ്‌പ്രതിസന്ധി മാത്രമാണ് ഇപ്പോൾ ഓഹരി വില്പനയ്ക്ക് വെല്ലുവിളിയായിട്ടുള്ളത്. അതേസമയം, ഓഹരി വില്പന വാർത്തകളെ തുടർന്ന് ഇന്നലെ ഇരു ബാങ്കുകളുടെയും ഓഹരിവില 20 ശതമാനത്തോളം ഉയർന്നു.

കൊവിഡ് പ്രതിസന്ധി

നടപ്പുവർഷം (2021-22) പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര ലക്ഷ്യം. എയർ ഇന്ത്യ, ബി.പി.സി.എൽ., ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരി വില്പന നടപടികൾക്ക് തുടക്കമിട്ടെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം വൈകുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, PSB SALE, PSU SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360