SignIn
Kerala Kaumudi Online
Sunday, 20 September 2026 9.53 PM IST

ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതൽ സ്ത്രീധനം ലഭിക്കുമെന്ന് കിരൺ; ആ ചാറ്റുകൾ കുരുക്കാകും?

vismaya

കൊല്ലം: വിസ്മയയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കിരണിനെതിരെ നിർണായക വിവരങ്ങൾ പുറത്ത്. 'ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതൽ സ്ത്രീധനം ലഭിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കിരൺ ഉപദ്രവിച്ചിരുന്നതെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് പറഞ്ഞു.


ഭർത്താവ് തന്നെ കൊല്ലുമെന്ന് പേടിയുണ്ടെന്ന് വിസ്മയ ഒരു കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ഈ സന്ദേശം ആ കൂട്ടുകാരി ഇപ്പോൾ തനിക്ക് അയച്ചിട്ടുണ്ടെന്നും, എല്ലാം പൊലീസിന് നൽകിയിട്ടുണ്ടെന്നും വിജിത്ത് വ്യക്തമാക്കി. നൂറ് പവൻ സ്വർണത്തിന് പുറമേ ഒന്നര ഏക്കറോളം സ്ഥലവും, കാറും വിവാഹ സമയത്ത് കിരണിന് നൽകിയിരുന്നു.

കഴിഞ്ഞ ജനുവരിയിൽ മദ്യലഹരിയിൽ വീട്ടിലെത്തിയ കിരൺ സഹോദരിയെ ഉപദ്രവിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ തനിക്കും മർദനമേറ്റെന്ന് വിജിൻ പറയുന്നു. വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നും, കൊലപാതകം തന്നെയാണെന്നുമുള്ള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, VISMAYA, VIJITH, KIRAN, POLICE, VISMAYA DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY