SignIn
Kerala Kaumudi Online
Friday, 26 April 2024 7.43 PM IST

കല്ലുകൾ കൊണ്ട് വായുവിൽ തന്റെ ചിത്രം ഉണ്ടാക്കിയ ആരാധകനെ തേടി മോഹൻലാലിന്റെ അഭിനന്ദന സന്ദേശം, ഇത്തരമൊരു കലാസൃഷ്ടി ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് താരം

mohanlal

മോഹൻലാലിന്റെ ചിത്രം വായുവിൽ കല്ലുകൾ കൊണ്ട് സൃഷ്ടിച്ച കെ പി രോഹിത്തിനെ തേടി മോഹൻലാലിന്റെ അഭിനന്ദന സന്ദേശം. തൃശൂർ സ്വദേശിയായ രോഹിത്ത് കല്ലുകൾ കൊണ്ട് വായുവിൽ സൃഷ്ടിച്ച മോഹൻലാലിന്റെ ചിത്രം ഓൺലൈനിൽ വൈറലായിരുന്നു. കാർഡ്ബോർഡിൽ കല്ലുകൾ നിരത്തി വച്ചിട്ട് അത് മുകളിലേക്ക് എറിയുമ്പോൾ വായുവിൽ മോഹൻലാലിന്റെ ചിത്രം ആയി മാറുകയാണ് ചെയ്യുന്നത്. വെറും ആറ് സെക്കൻഡ് മാത്രം ജീവനുള്ള ഈ കല്ല് ചിത്രം സ്ലോ മോഷൻ വീഡിയോ വഴി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു.

ആരാധക കൂട്ടായ്മ വഴി ഈ വീഡിയോ കാണാനിടയായ മോഹൻലാൽ രോഹിത്തിനെ അഭിനന്ദിച്ച് ശബ്ദ സന്ദേശം അയയ്ക്കുകയായിരുന്നു. "രോഹിത്ത് ആ സ്റ്റോൺസ് വച്ച് ചെയ്ത ആർട്ട് കണ്ടു. വളരെ നന്നായിട്ടുണ്ട്. എന്റെ അഭിനന്ദനങ്ങൾ അദ്ദേഹത്തെ അറിയിക്കൂ. ആദ്യമായിട്ടാണ് ഇത്തരമൊരു കലാസൃഷ്ടി കാണുന്നത്. അതിനു വേണ്ടി സമയം ചിലവഴിച്ച് ഇത്തരമൊരു കാര്യം ചെയ്തതിന് വളരെയധികം നന്ദി. എന്റെ സ്നേഹവും പ്രാർത്ഥനയും അനിയനെ അറിയിക്കൂ" എന്ന് മോഹൻലാൽ ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, MALAYALAM CINEMA, ACTOR, FANS, ART WORK
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.