ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്റിറി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാക്കളുമായുള്ള നിർണായക ചർച്ചയ്ക്ക് അടുത്തയാഴ്ച ഡൽഹി സന്ദർശനം നടത്താനിരിക്കെയാണ് തീരുമാനം.
ഏഴു തവണ എം.പിയായ മമതയുടെ അനുഭവസമ്പത്തും ഉൾക്കാഴ്ചയും പാർലമെന്റിൽ പാർട്ടിക്ക് പ്രയോജനപ്പെടുമെന്ന് തീരുമാനം പ്രഖ്യാപിച്ച തൃണമൂൽ എം.പി ഡെറിക് ഒബ്രെയ്ൻ പറഞ്ഞു. എം.പി അല്ലാത്ത ആൾ പാർലമെന്ററി പാർട്ടി നേതാവാകുന്നത് അപൂർവമാണ്. നേതാവെന്ന നിലയിൽ മമതയ്ക്ക് പാർലമെന്റിൽ ഓഫീസ് മുറിയും ലഭിക്കും. സോണിയാ ഗാന്ധി എം.പിയാകുന്നതിന് മുൻപ് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |