ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന ലോക രണ്ടാം നമ്പർതാരം മനു ഭാകറിന് യോഗ്യതാ റൗണ്ടിനിടെ തോക്ക് തകരാറിലായത് തിരിച്ചടിയായി. ഇതോടെ സമയം നഷ്ടമായ മനു സമ്മർദ്ദത്തിലാവുകയും ഫൈനൽ കാണാതെ പുറത്താവുകയുമായിരുന്നു. യോഗ്യതാ റൗണ്ടിന്റെ രണ്ടാം സീരിസിനിടെയാണ് മനുവിന്റെ പിസ്റ്റൾ തകരാറിലായത്. തുടർന്ന് ഷൂട്ടിംഗ്സ റേഞ്ചിൽ നിന്ന് മാറി തകരാർ പരിശോധിച്ച് മത്സരത്തിനായി തിരിച്ചെത്തുമ്പോൾ 36 മിനിട്ടിൽ 44 ൽ ഷോട്ടുകൾ ഉതിർക്കണമായിരുന്നു. കർുത്ത പോരാരാട്ടം കാഴ്ചവച്ചെങ്കിലും 575 പോയിന്റുമായി 12-ാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്. 577 പോയിന്റു വേണമായിരുന്നു ഫൈനലിലെത്താൻ. തോക്കിന് തകരാർ സംഭവിക്കുമ്പോൾ എട്ടാം സ്ഥാമനത്തായിരുന്നു മനു. ഈ ഇനത്തിൽ മറ്രൊരു ഇന്ത്യൻ താരമായ യശ്വസിനി ദേസ്വാൾ 574 പോയിന്റുമായി മനുവിന്റെ പിന്നിൽ യോഗ്യതാറൗണ്ടിൽ പതിമ്മൂന്നാമതാണ് ഫിനിഷ് ചെയ്തത്.
പുരുഷൻമാരുടെ പത്ത് മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ദിവ്യാൻഷു സിംഗും, ദീപക് കുമാറും യോഗ്യതാ റൗണ്ടിൽ പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |