SignIn
Kerala Kaumudi Online
Friday, 19 April 2024 11.05 PM IST

സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് പരിഹാരം; അഞ്ച് ലക്ഷം ഡോസ് ഇന്നെത്തും

covid-vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. ഇന്ന് കൊവീഷീൽഡിന്റെ അഞ്ച് ലക്ഷം ഡോസ്‌ എറണാകുളത്തെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.

തിരുവനന്തപുരം ജില്ലയ്ക്ക് നാൽപതിനായിരം ഡോസ് വാക്സിൻ ലഭിക്കും. കൊവീഷീൽഡിന് പിന്നാലെ കൊവാക്‌സിനും തീർന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പ് മുടങ്ങും. ഓണത്തിന് മുമ്പ് സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്സിൻ നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.ഇന്നലെ 22,129 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.12.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.156 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 16,326 ആയി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID 19, COVID VACCINE, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.