SignIn
Kerala Kaumudi Online
Friday, 26 April 2024 2.47 PM IST

മുട്ടില്‍ മരംമുറി: മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, പിടികൂടിയത് അമ്മയുടെ സംസ്കാരചടങ്ങിനു പോകുമ്പോൾ

muttil

കൊച്ചി: മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്‌തെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അമ്മയുടെ മരണത്തെ തുടർന്ന് അറസ്റ്റ് താത്കാലികമായി തടയണമെന്ന പ്രതികളുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അമ്മയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ വയനാട്ടിലേക്ക് വരുന്ന വഴിയാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം പാലത്തിനു സമീപത്തു വച്ച് തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയ ഇവരെ ഉടൻ ക്രൈബ്രാഞ്ചിനു കൈമാറും.

പൊലീസ് തന്നെ പ്രതികളെ വയനാട്ടിലേക്ക് കൊണ്ടുപോകുകയും ഇവരുടെ അമ്മയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUTTIL, TREE FELL CASE, HIGH COURT, KERALA GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.