ന്യൂഡൽഹി: വൈദ്യുതി ഉത്പാദനത്തിനായി കൂടുതൽ ആണവ നിലയങ്ങൾ കമ്മിഷൻ ചെയ്യാൻ പദ്ധതിയുള്ളതായി കേന്ദ്ര ആണവോർജ്ജ, ബഹിരാകാശ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 6780 മെഗാവാട്ട് ശേഷിയുള്ള 22 റിയാക്ടറുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും 2021 ജനുവരി 10ന് കെ.എ.പി.പി 3 (700 മെഗാവാട്ട്) ഗ്രിഡിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ടെന്നും ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു.
8000 മെഗാവാട്ട് ശേഷി കൈവരിക്കാവുന്ന 10 റിയാക്ടറുകൾ നിർമ്മാണത്തിലാണ്. തദ്ദേശീയമായ 700 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾ നിർമ്മിക്കുന്നതിന് സർക്കാർ ഭരണപരമായ അംഗീകാരവും സാമ്പത്തിക അനുമതിയും നൽകിയിട്ടുണ്ട്. 2031 ഓടെ ആണവ ശേഷി 22,480 മെഗാവാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |