വയനാട് : വയനാട്ടിൽ സായുധരായ മാവോയിസ്റ്റുകൾ എത്തിയതായി റിപ്പോർട്ട്. വയനാട് പെരിഞ്ചോർ മലയിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തിയത്.
രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് കോളനിവാസികൾ പറയുന്നു. രണ്ടു വീടുകളിൽ കയറി മുദ്രാവാക്യം മുഴക്കിയ സംഘം ലഘുലേഖകൾ വിതരണം ചെയ്തതായും ഇവർ പറയുന്നു. സി.പി.ഐ മാവോയിസ്റ്റ് ബാണസുരസാഗർ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |