SignIn
Kerala Kaumudi Online
Saturday, 27 April 2024 2.03 AM IST

ബിവറേജിൽ മദ്യം വാങ്ങാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട, കടകളിൽ നിന്ന് സാധനം വാങ്ങാൻ ഒരു വാക്‌സിനെങ്കിലും എടുക്കണമെന്ന്; പരിഹസിച്ച് കെ സുധാകരൻ

sudakaran-pinarayi

തിരുവനന്തപുരം: സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളെ രൂക്ഷമായി വിമർശിച്ച് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ആർ ടി പി സി ആർ എടുക്കാൻ പോയി വന്നിട്ട് സാധനം വാങ്ങാൻ പോകുന്നതൊക്കെ നടക്കുന്നതാണോയെന്ന് അദ്ദേഹം ചോദിച്ചു.

'ഒരു അര കിലോ ഉണക്കമീൻ വാങ്ങാൻ പോകണമെങ്കിൽ ആർ ടി പി സി ആർ എടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ? ഇതൊക്കെ ഒരു പരിഷ്‌കൃത സമൂഹത്തിന് മുൻപിൽ പറയേണ്ടതാണോ? കഷ്ടം'- സുധാകരൻ പറഞ്ഞു.

ആറ് ദിവസം ലോക്ക്ഡൗൺ ഇല്ലാ എന്നതാണ് പ്രതിപക്ഷം സ്വാഗതം ചെയ്തത്. അല്ലാതെ വാക്‌സിൻ സ്വീകരിച്ച ശേഷം കടയിൽ പോണമെന്നതല്ല. ഇവിടെ വാക്‌സിൻ കിട്ടാനുണ്ടോ? അതിന് ആരാ കുറ്റവാളി ജനങ്ങളാണോയെന്നും അദ്ദേഹം ചോദിച്ചു. ബിവറേജിൽ മദ്യം വാങ്ങാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട, കടകളിൽ നിന്ന് സാധനം വാങ്ങാൻ ഒരു വാക്സിനെങ്കിലും എടുക്കണമെന്നത് പരിഹാസ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN, PINARAYI VIJAYAN, COVID 19, COVID VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.