SignIn
Kerala Kaumudi Online
Friday, 26 April 2024 8.09 AM IST

പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ സ്ത്രീധന വിരുദ്ധ ഹെല്പ് ഡെസ്ക്

help

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ നേരിടുന്ന പെൺകുട്ടികൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിന് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഹെല്പ് ഡെസ്‌ക്കും ടോൾ ഫ്രീ നമ്പരും ആരംഭിച്ചു. 'മകൾക്കൊപ്പം" കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഹെൽപ് ഡെസ്‌ക്. കന്റോൺമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചലച്ചിത്ര പിന്നണി ഗായിക അപർണ രാജീവ് എന്നിവർ ചേർന്ന് ഹെൽപ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. 1800 425 1801 ആണ് ഹെൽപ് ഡെസ്‌ക് ടോൾ ഫ്രീ നമ്പർ. സംസ്ഥാനത്തെ എല്ലാ കോടതികളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 87 അഭിഭാഷകരുടെ സംഘവുമുണ്ട്.

സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിൽ ഹെൽപ് ഡെസ്‌ക്കുകൾ ആരംഭിച്ച് പെൺകുട്ടികൾക്ക് പിന്തുണയേകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HELP DESK, VD SATHEESHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.