തിരുവനന്തപുരം: സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ശക്തമായി രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും ദാരിദ്ര്യം തുടച്ചു നീക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിനം ആശംസിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
സ്ത്രീസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും നാട് പിന്നിലാണ്. ജാതീയ വിവേചനങ്ങളും, മതവർഗീയതയും ഭീഷണിയായി വളർന്നിരിക്കുന്നു. യുവജനങ്ങളിൽ ഗണ്യമായ ശതമാനത്തിനും തൊഴിലില്ല. കർഷകർ ഉൾപ്പടെയുളള സാധാരണ ജനവിഭാഗം അതിജീവനത്തിനായി സമരം ചെയ്യേണ്ടിവരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |