SignIn
Kerala Kaumudi Online
Friday, 26 April 2024 8.36 AM IST

കോൺഗ്രസിലെ പ്രശ്നങ്ങൾ കൂടുതൽ തീക്ഷ്ണമാകും,​ നടക്കുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളെന്ന് മുഖ്യമന്ത്രി

kk

തിരുവനന്തപുരം: കോൺ​ഗ്രസിനുള്ളിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അത് ആ‍ർക്കും അം​ഗീകരിക്കാൻ കഴിയാത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺ​ഗ്രസിലെ പ്രശ്നങ്ങൾ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോൺ​ഗ്രസിന് ഉള്ളിലുള്ളവ‍‍ർക്ക് മാത്രമല്ല, പുറത്തുള്ളവർക്കും അം​ഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എമ്മിനൊപ്പം പ്രവ‍ർത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ്. പ്രശാന്ത് അറിയിച്ചത്. പൊതുപ്രവർത്തകർക്ക് മനസമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺ​ഗ്രസിൽ നിന്നാൽ മനസമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാൽ മതനിരപേക്ഷതയുടെ ഭാ​ഗമായി പ്രവ‍ർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസ്സിലാക്കിയെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺ​ഗ്രസിന്റെ പ്രശ്നങ്ങൾ കോൺ​ഗ്രസ് തന്നെ പരിഹരിക്കേണ്ടതാണ്. കോൺ​ഗ്രസിന്റെ മുതി‍ർന്ന നേതാവായിരുന്ന കെ വി ഹ​ഗോപിനാഥ് പറഞ്ഞത് കേട്ടതാണല്ലോ എന്ന് ചോദിച്ച മുഖ്യമന്ത്രി മറ്റ് കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഇല്ലെന്നും വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS, CM PINARAYI VIJAYAN, PS PRASANTH, K SUDHAKARAN, DCC LIST, KPCC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.