ലണ്ടന്: ഇംഗ്ളണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീംചീഫ് കോച്ച് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാസ്ത്രിയുമായി സമ്പർക്കം പുലർത്തിയ പരിശീലക സംഘത്തിലെ മൂന്നു പേർ ഐസൊലേഷനിലാണ്.
നാലാം ടെസ്റ്റിനിടെയാണ് ശാസ്ത്രിക്ക് കൊവിഡ് സ്ഥീരീകരിച്ചിരിക്കുന്നത്. ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ. ശ്രീധർ, ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരെയാണ് ഐസൊലേഷനിലാക്കിയിരിക്കുന്നത്.
ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങളെ കഴിഞ്ഞ ദിവസം വൈകിട്ടും ഇന്നലെ രാവിലെയുമായി പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരുടെയെല്ലാം ഫലം നെഗറ്റീവായതിനാൽ നാലാം ദിവസത്തെ കളി മുടങ്ങിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |