കോഴിക്കോട്: ചേവായൂരിൽ കൊല്ലം സ്വദേശിനിയായ 32കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ടിക്‌ടോകിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയ അജ്‌നാസ്, ഫഹദ് എന്നിവരും മറ്റ് രണ്ടുപേരുമാണ് മദ്യവും മയക്കുമരുന്നും ഉൾപ്പടെ ലഹരിവസ്‌തുക്കൾ നൽകി ഇവരെ പീഡിപ്പിച്ചത്.
ടിക്ടോക്കിലൂടെ പരിചയപ്പെട്ട മുൻപ് വിവാഹം കഴിച്ച് പിരിഞ്ഞ യുവതി കോഴിക്കോടെത്തി. അജ്‌നാസും ഫഹദും കാറിലെത്തി ഇവരെ വിളിച്ചുകൊണ്ടു വന്ന ശേഷം ചേവരമ്പത്ത് സ്വകാര്യ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് കോഴിക്കോട് എസിപി കെ.സുദർശൻ പറഞ്ഞു.
ഹോട്ടലിലെ തെറസിൽ എത്തിച്ച് വീണ്ടും പീഡിപ്പിച്ചതോടെ യുവതി അബോധാവസ്ഥയിലായി. ഇതോടെ ഇവർ മരിച്ചുപോകുമെന്ന് ഭയന്ന പ്രതികൾ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങി. ആശുപത്രി അധികൃതരാണ് നടന്ന പീഡനവിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ അത്തോളി സ്വദേശികളായ പ്രതികളിൽ അജ്നാസിനെയും ഫഹദിനെയും പിടികൂടി. ഇവർ രക്ഷപ്പെടാൻ കാറിൽ പോകുമ്പോഴാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പീഡനത്തിനിരയായ യുവതിയ്‌ക്ക് ബോധം വന്നു. പൊലീസ് ഇവരുടെ മൊഴിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |