നിർമ്മാണം : ആന്റണി പെരുമ്പാവൂർ
ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ ഒട്ടേറെ സൂപ്പർഹിറ്റുകളിലൂടെ പ്രദർശനശാലകളെ പ്രകമ്പനം കൊള്ളിച്ച മോഹൻലാൽ - ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്നു. റെഡ് ചില്ലീസിന് ശേഷം പന്ത്രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞ് ഇരുവരും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.
മദിരാശി, ജിഞ്ചർ, സൗണ്ട് ഒഫ് ബൂട്ട്, ടൈം തുടങ്ങിയ ഷാജി കൈലാസ് ചിത്രങ്ങൾക്ക് രചന നിർവഹിച്ച രാജേഷ് ജയരാമനാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്. ഒക്ടോബറിൽ ചിത്രീകരണമാരംഭിക്കും.ഇപ്പോൾ ജിത്തുജോസഫിന്റെ 12th MAN എന്ന ചിത്രത്തിലഭിനയിക്കുന്ന മോഹൻലാൽ വി.എ. ശ്രീകുമാർ മേനോൻ ഒരുക്കുന്ന ബോളിവുഡ് ചിത്രവും പൂർത്തിയാക്കിയശേഷമായിരിക്കും ഷാജി കൈലാസ് ചിത്രത്തിൽ ജോയിൻ ചെയ്യുക. കൊവിഡ് പ്രതിസന്ധി കാരണം നിറുത്തിവച്ച ബാറോസ്, ജിത്തു ജോസഫിന്റെ റാം എന്നീ ചിത്രങ്ങൾ മോഹൻലാലിന് പൂർത്തിയാക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |