റായ്പൂർ: ബ്രാഹ്മണർക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഘേലിന്റെ പിതാവായ നന്ദകുമാർ ബാഘേലിന് റായ്പൂർ കോടതി ജാമ്യം അനുവദിച്ചു. ഈ ആഴ്ച അറസ്റ്റിലായ ശേഷം നന്ദകുമാർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. അദ്ദേഹത്തെ പിന്നീട് കോടതിയിൽ ഹാജരാക്കി 15 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നാലെ, നന്ദകുമാറിന്റെ അഭിഭാഷകൻ ഗജേന്ദ്ര സോൻകാർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. മൂന്ന് ദിവസമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |