തിരുവനന്തപുരം: വിദേശകാര്യ സർവീസിൽ മികച്ച സേവനം കാഴ്ചവച്ച വേണുരാജാമണിയുടെ സേവനം കേരളത്തിന് ഗുണകരമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം പല രാജ്യങ്ങളുമായും ബന്ധപ്പെട്ട് നിൽക്കുന്നതാണ്. പല രാജ്യങ്ങളുമായും ഭരണാധികാരികളുമായും അംബാസഡർമാരുമായും ബന്ധം പുലർത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ വേണുരാജാമണിയുടെ സേവനം ഗുണകരമാവും. ഒരു വർഷത്തേക്കാണ് നിയമനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |