വളാഞ്ചേരി : ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ സായാഹ്ന ഒ.പി. ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 400 ഓളം രോഗികൾ എത്തുന്ന ഇവിടെ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സാധാരണനിലയിൽ ഒ.പി പ്രവർത്തിക്കുന്നത്. രണ്ടുമുതൽ വൈകുന്നേരം ആറ് മണി വരെ നടത്തുന്ന സായാഹ്ന ഒ.പിയിലേക്ക് ഗ്രാമ പഞ്ചായത്ത് ഒരു ഡോക്ടർ, നേഴ്സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിച്ചിട്ടുണ്ട്. സായാഹ്ന ഒ.പി പ്രവർത്തിക്കുന്നതിനായി പദ്ധതി വിഹിതത്തിൽ 10 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.30 ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഒ.പി. ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, വൈ.പ്രസിഡന്റ് കെ.ടി. ഉമ്മുക്കുത്സു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി.ടി. അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |