ലൂസിഫർ എന്ന സൂപ്പർഹിറ്റിന് ശേഷം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വീരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഇതുമായ ബന്ധപ്പെട്ട വാർത്തകൾ ആരാധകർ ഏറ്റെടുത്തിരുന്നു, ഇപ്പോഴിതാ പൃഥ്വീരാജും മോഹന്‍ലാലുമുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരങ്ങള്‍ ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ നല്കിയ ക്യാപ്ഷനും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. . 'വിത് ആക്ടര്‍ പൃഥ്വിരാജ്' എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. ഇരുവരും തോളോട് തോള് ചേര്‍ന്ന് നില്ക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം, 'വിത് ഡയറക്ടര്‍ പൃഥ്വിരാജ് എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. .
മോഹൻലാലിനൊപ്പം പൃഥിരാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |