കാബൂൾ: മത നിയമങ്ങൾ തങ്ങളുടെ ഇഷ്ടാനുസരണം വളച്ചൊടിക്കുന്നതിൽ പ്രഗത്ഭരാണ് താലിബാൻ. ജനങ്ങളുടെ മേൽ അത്തരം നിയമങ്ങൾ അടിച്ചേൽപിച്ച് അവരെ തങ്ങളുടെ വരുതിയിൽ കൊണ്ടു വരാനാണ് താലിബാൻ എല്ലാ കാലത്തും ശ്രമിച്ചിരുന്നത്. എന്നാൽ ഇത്തവണ അധികാരമേറ്റെടുക്കുമ്പോൾ കുറച്ചു കൂടി മനുഷ്യത്വപരമായിട്ടാകും തങ്ങൾ പെരുമാറുകയെന്ന് താലിബാൻ ഉറപ്പു നൽകിയിരുന്നു. എന്നാൽ അത് വെറും പാഴ്‌വാക്കാണെന്ന് ഇതിനോടകമുള്ള നിരവധി സംഭവങ്ങൾ തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു യുവാവിനെ താലിബാൻ അനുകൂലികൾ തൂണിൽ കെട്ടിയിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച നടന്നതെന്ന് കരുതുന്ന സംഭവത്തിൽ താലിബാൻ അനുകൂലികൾ എന്ന് കരുതുന്ന ഒരു കൂട്ടം ആൾക്കാർ യുവാവിനെ റോഡിന്റെ അരികിലുള്ള സൈൻ ബോർഡിൽ കെട്ടിയിട്ട് തലങ്ങും വിലങ്ങും തല്ലുന്ന ദ്യശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാഴ്ച കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഫോൺ കേബിളുകൾ നൽകി അത് വച്ച് യുവാവിനെ അടിക്കാനും പറയുന്നുണ്ട്. കാബൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ തൊട്ടടുത്താണ് സംഭവം നടക്കുന്നതെന്ന് വീഡിയോയിൽ പറയുന്നു.
#AFG Heart of Kabul city, outside of the education ministry. The victim is accused of stealing a cell phone. Taliban style justice in the heart of Kabul city. pic.twitter.com/lvcf08Q4oj
— BILAL SARWARY (@bsarwary) September 18, 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |