മുംബയ്: നഗരത്തിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നുകൾ വാങ്ങി മടങ്ങവെ, മുഖംമൂടിധാരികൾ ആക്രമിച്ചുവെന്നും പരിക്കേറ്റുവെന്നും നടി പായൽ ഘോഷ്.
ഞായറാഴ്ച രാത്രി 10നാണ് സംഭവം. മരുന്ന് വാങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ കാറിൽ കയറുമ്പോൾ മുഖംമൂടി ധരിച്ച പുരുഷൻമാർ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരുടെ കൈയിൽ ആസിഡ് കുപ്പികളുമുണ്ടായിരുന്നു. ഞാൻ ഉറക്കെ കരഞ്ഞപ്പോൾ അവർ പിൻമാറിയെന്നും നടി പറഞ്ഞു.
'ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പൊലീസിൽ പരാതിപ്പെടുമെന്നും' നടി കൂട്ടിച്ചേർത്തു.
സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് പായൽ ഘോഷ് ശ്രദ്ധ നേടുന്നത്. ഇത് സംബന്ധിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണെന്നാണ് അനുരാഗിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |