കൊൽക്കത്ത: നിർണായക ഗ്രൂപ്പ് മത്സരത്തിൽ ഡൽഹി എഫ്.സിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ കേരള ബ്ലാസ്റ്റേഴ്സ് ഡുറൻഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി.
ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ഡൽഹി എഫ്.സിയ്ക്ക് വേണ്ടി 53-ാം മിനിട്ടിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോ താരം വില്ലിസ് പ്ലാസയാണ് വിജയഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് സി യിൽ നിന്ന് ബെംഗളൂരു എഫ്.സിക്കൊപ്പം ഡൽഹിയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |