തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയ്ക്കുള്ള ദേശീയ പരസ്കാരത്തിന് കേരളം അർഹമായി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. കേരളം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. അഞ്ച് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്കാരം. ലൈസൻസും രജിസ്ട്രേഷനും ഭക്ഷ്യസുരക്ഷാലബോറട്ടറിയുടെ മികവ്, മൊബൈൽ ലാബുകൾ, കുറ്റക്കാർക്കെതിരെ നടപടി, ബോധവത്കരണം എന്നിവയിലെല്ലാം മികച്ച സൂചികയിലാണ് സംസ്ഥാനമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |