എതിരാളികൾ മൊഹമ്മദൻസ് സ്പോർട്ടിംഗ് ക്ളബ്
കൊൽക്കത്ത: ഡുറൻഡ് കപ്പ് ഫുട്ബാൾ സെമിഫൈനലിൽ ഇടംതേടി നിലവിലെ ചാമ്പ്യന്മാരായ കേരള ക്ളബ് ഗോകുലം എഫ്. സി ഇന്ന് ക്വാർട്ടർ ഫൈനലിനിറങ്ങുന്നു. ഉച്ചയ്ക്ക് രണ്ടിന് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മൊഹമ്മദൻസ് സ്പോർട്ടിംഗ് ക്ളബാണ് എതിരാളികൾ.
ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായാണ് ഗോകുലം ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് മൊഹമ്മദൻസിന്റെ വരവ് .മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെയാണ് ഗോകുലം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ആർമി റെഡ്, ഹൈദരബാദ് എഫ്.സി, ആസാം റൈഫിൾസ് എന്നിവരായിരുന്നു ഗ്രൂപ്പ് ഡിയിലെ മറ്റു ടീമുകൾ. ആർമി റെഡിനും ഏഴ് പോയിന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗോകുലം ഒന്നാമതെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |