SignIn
Kerala Kaumudi Online
Thursday, 19 September 2024 1.31 AM IST

ടിപിആ‍ർ അഞ്ചിന് മുകളിലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല,​ പുതിയ മാർഗനിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം

Increase Font Size Decrease Font Size Print Page
kk

തിരുവനന്തപുരം: ഉത്സവകാലത്തിന് മുന്നോടിയായി പുതിയ മാർഗനിർദേശവുമായി ആരോഗ്യമന്ത്രാലയം. ടി.പി.ആർ 5 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല. 5 ശതമാനത്തിന് താഴെ ടി.പി.ആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താം. കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.

അതേസമയം സംസ്ഥാനത്ത് സ്കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായും എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച് കൊണ്ടാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി വീണാ ജോര്‍ജും മന്ത്രി വി ശിവന്‍കുട്ടിയും മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കും. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരും ആശങ്കയ്ക്കും വകനല്‍കാത്ത രീതിയിലാവും മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുക. എല്ലാ പ്രതിരോധ നടപടികളും തയ്യാറാക്കുമെന്നും മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കുമെന്നും ഇവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TPR, COVID, COVID PROTOCOL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.