മാഞ്ചെസ്റ്റർ: വരുമാനത്തിൽ മെസിയെ കടത്തിവെട്ടി പോർച്ചുഗീസ് ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോ .ഫോർബ്സ് മാസിക പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരമാണ് ക്രിസ്റ്റ്യാനോ ഈ നേട്ടത്തിലെത്തിയത്.
ഈ സീസണിൽ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം വർദ്ധിച്ചത്. ഫോർബ്സിന്റെ കണക്കുകൾ പ്രകാരം കളിക്കളത്തിൽ നിന്നും പരസ്യങ്ങളിൽനിന്നുമൊക്കെയായി ക്രിസ്റ്റാനോയുടെ വരുമാനം 125 ദശലക്ഷം ഡോളറാണ് (ഏകദേശം 1083 കോടി രൂപ) . ഇതിൽ 70ദശലക്ഷം ശമ്പളത്തിലൂടെയും ബോണസിലൂടെയും ലഭിച്ചു. ബാക്കിയുള്ള തുകയാണ് പരസ്യങ്ങളിൽ നിന്ന് കിട്ടിയത്.
ഈ സീസണിൽ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിലേക്ക് മാറിയ ലയണൽ മെസിയുടെ സമ്പാദ്യം 110 ദശലക്ഷം ഡോളറാണ് (ഏകദേശം 952 കോടി രൂപ). 75ദശലക്ഷം ശമ്പളവും ബാക്കി പരസ്യവരുമാനവുമാണ്. പി.എസ്.ജിയുടെ തന്നെ താരങ്ങളായ നെയ്മർ (95ദശലക്ഷം ഡോളർ),കിലിയൻ എംബാപ്പെ (43),മൊഹമ്മദ് സലാ (41) എന്നിവരാണ് വരുമാനത്തിൽ ഇരുവർക്കും പിന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |