SignIn
Kerala Kaumudi Online
Thursday, 19 September 2024 7.17 AM IST

ഹർത്താലിനെതിരായ ഹർജി തള‌ളി ഹൈക്കോടതി; അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് സർക്കാർ

Increase Font Size Decrease Font Size Print Page
high-court

കൊച്ചി: കർഷക സംഘടനകളുടെ ഭാരതബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് ഇടത്, യുഡിഎഫ് സംഘടനകൾ തിങ്കളാഴ്‌ച നടത്തുന്ന ഹർത്താലിനെതിരായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള‌ളി. നിയമവിരുദ്ധമാണ് ഹർത്താൽ എന്ന് പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടുള‌ള ഹർജിയാണ് തള‌ളിയത്. ശാസ്‌താംകോട്ട സ്വദേശിയാണ് ഹർത്താലിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ഹൈക്കോടതി തേടി. മുൻകൂർ നോട്ടീസ് നൽകിയേ ഹർത്താൽ പ്രഖ്യാപിക്കാവൂ എന്ന ഹൈക്കോടതി മാർഗനിർദ്ദേശം പാലിക്കാതെയാണ് ഹർത്താൽ നടത്തുന്നതെന്ന് ഹർജിക്കാരൻ ആരോപിച്ചു.

എന്നാൽ കോടതി നിർദ്ദേശം നിയമമായി മാറിയിട്ടില്ലെന്നും ബിൽ നിർദേശമാണെന്നും കോടതിയെ സർക്കാർ അറിയിച്ചു. മാത്രമല്ല ഹർത്താൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ജോലി ചെയ്യാനും സഞ്ചരിക്കാനും സൗകര്യം ഒരുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമേകാനും അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HIGHCOURT, ORDINANCE, HARTHAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.