തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ ഇളവ് നൽകാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്നുളള മദ്യപിക്കാനും അനുമതി നൽകുമെന്നാണ് വിവരം. ഹോട്ടലുകളിൽ ഒന്നിടവിട്ടുളള ഇടങ്ങളിലെ ഇരിക്കാനാകൂ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് ഇതിന് അനുമതി ലഭിക്കുക. എന്നാൽ സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നത് ഇനിയും വൈകാനാണ് സാദ്ധ്യത. തീരുമാനങ്ങൾ ഇന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |