മുംബയ്: അടുത്ത മാസം തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയതിനെതിരേ മുൻ ഇന്ത്യൻ താരം സാബ കരീം രംഗത്ത്. പരിക്കിൽ നിന്ന് മോചിതനാകാത്ത ഹാർദിക്കിനെ ബാംഗ്ളൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ഫിറ്റ്നെസ് തെളിയിക്കുന്നതിന് മുമ്പ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തത് എന്തടിസ്ഥാനത്തിലാണെന്നാണ് സാബയുടെ ചോദ്യം. ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹാർദിക് കളിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |