ഇടുക്കി: ആനയിറങ്കൽ അണക്കെട്ടിൽ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കൽ സ്വദേശി വെള്ളത്തായി ആണ് മരിച്ചത്. തല സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു. വെള്ളത്തായിയ്ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |