തിരുവനന്തപുരം : സഞ്ചാരികളെ ആകർഷിക്കാനും മികച്ച യാത്രയ്ക്കും നല്ല റോഡുകൾ കേരളത്തിൽ അത്യാവശ്യമാണെന്ന് നടൻ മോഹൻലാൽ പറഞ്ഞു. മോഹൻലാലും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ ടൂറിസത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെ കുറിച്ചുനടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്. ടൂറിസം വികസനം വലിയ വിപ്ലവമാണ്. വികസനം മുന്നിൽ കണ്ട് ടൂറിസത്തെ ഉയിർത്തെഴുന്നേൽപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മോഹൻലാൽ പറഞ്ഞു.
സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാരവൻ ടൂറിസം മികച്ച ആശയമാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.
നൂറു കാരവൻ പാർക്ക് കേരളത്തിൽ സ്ഥാപിക്കുമെന്നും സ്വകാര്യ വ്യക്തികൾക്കും കാരവൻ പാർക്ക് സ്ഥാപിക്കാൻ അനുമതി കൊടുക്കുമെന്നും മന്ത്രി മോഹൻ ലാലിന് മറുപടി നൽകി.
സഞ്ചാരികളെ ആകർഷിക്കുന്ന ചുറ്റുപാടും അവർ ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് എത്താനും കഴിയുന്ന രീതിയിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തണം. ഇതിന്റെ ഭാഗമായി തന്നെ ടൂറിസ്റ്റ് പൊലിസിങ് എന്നൊരു സംസ്കാരം കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |