SignIn
Kerala Kaumudi Online
Thursday, 19 September 2024 5.25 AM IST

കാരണോരല്ല മരുമോനാണ്, കേസ് എടുക്കാൻ വകുപ്പ് ഉണ്ടോ പൊലീസേ? മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

Increase Font Size Decrease Font Size Print Page
muhammad-riyas

തിരുവനന്തപുരം: കോവളം ബീച്ചിൽ കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ വിമർശനം. ഫോട്ടോയിൽ റിയാസും കുടുംബത്തിലെ മറ്റുളളവരും മാസ്‌ക് ധരിക്കാഞ്ഞതാണ് വിവാദമായത്. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമുള്ള സമയത്ത് മന്ത്രി തന്നെ അത് ലംഘിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. ഭാര്യ വീണ ഉള്‍പ്പെടെയുള്ളവർക്കൊപ്പമാണ് റിയാസ് കോവളത്ത് എത്തിയത്.

റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. മാസ്ക് ഇട്ടിട്ടില്ല കേസ് എടുക്കാൻ വകുപ്പ് ഉണ്ടോ. സാധാരണ ജനങ്ങളെ പിഴിഞ്ഞ് 86 കോടി പിരിച്ച പൊലീസ് ഏമാൻമാർ ഫൈൻ അടിച്ചു കൊടുക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ നിഷ്കളങ്കരെ തുടങ്ങിയ കമന്റുകളും കമന്റ് ബോക്സിൽ വന്നിട്ടുണ്ട്. കാരണോർക്ക് അടുപ്പിലുമാകാം, കാരണോരല്ല മരുമോനാണ്, പൊലീസ് കാണേണ്ട... മാസ്ക് വയ്ക്കാത്തതിന് വായിൽ തോന്നിയ ഫൈൻ കിട്ടും തുടങ്ങി നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിനുതാഴെ വന്നുകൊണ്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: P A MUHAMMAD RIYAS, MUHAMMAD RIYAS, CPM, MASK, COVID, COVID19, KOVALAM, BEACH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.