SignIn
Kerala Kaumudi Online
Thursday, 19 September 2024 3.17 AM IST

'ലിഗറി'ലൂടെ ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി മൈക്ക് ടൈസൺ; ആവേശകരമായ വാർത്ത പങ്കുവച്ച് വിജയ്‌ ദേവരകൊണ്ട

Increase Font Size Decrease Font Size Print Page
liger

വിജയ് ദേവരകൊണ്ട നായകനാകുന്ന സ്‌പോർട്‌സ് ആക്ഷൻ ത്രില്ലർ ചിത്രമായ ലിഗറിലൂടെ ചരിത്രത്തിലാദ്യമായി മൈക്ക് ടൈസണും ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്നു. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗറിൽ ഒരു ബോക്‌സറായാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. ചിത്രത്തിൽ വിജയുടെ പരിശീലകനായാണ് ടൈസൺ പ്രത്യക്ഷപ്പെടുക. നടൻ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്.

മുൻപ് നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ മുഖംകാണിച്ചിട്ടുണ്ടെങ്കിലും ടൈസൺ ഇതുവരെ ഇന്ത്യൻ സിനിമയുടെ ഭാഗമായിട്ടില്ല. തെലുങ്കിന് പുറമേ തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം കാണാം. കരൺ ജോഹർ നിർ‌മ്മിക്കുന്ന ചിത്രത്തിൽ നായിക ബോളിവുഡ് താരം അനന്യ പാണ്ഡെയാണ്. ധർമ്മ പ്രൊഡക്ഷൻസും പുരി കണക്‌ട്‌സും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലും മുംബയിലുമാണ് നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LIGER, VIJAY, DEVARAKONDA, MULTI, LINGUIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.