തളിപ്പറമ്പ്: കൊവിഡ് ബാധിച്ച് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 75കാരൻ ഏഴാം നിലയിൽ നിന്ന് ചാടി മരിച്ചു. പയ്യന്നൂർ വെള്ളൂർ പാലത്തറ സ്വദേശി മൂപ്പന്റകത്ത് അബ്ദുൾ അസീസ് ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. നാലുദിവസം മുമ്പാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ കൂടെയുണ്ടായിരുന്ന ബന്ധു ടോയ്ലെറ്റിൽ പോയപ്പോഴാണ് അബ്ദുൾ അസീസ് ഏഴാം നിലയിലുള്ള ഫയർ എക്സിറ്റിൽ നിന്ന് ചാടിയത്. കരൾരോഗത്തിന് ചികിത്സ തേടിയിരുന്ന ഇയാൾക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ 25ന് കൊവിഡ് ബാധിച്ചത്. ഇതോടെ ഇദ്ദേഹം കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഖദീജയാണ് ഭാര്യ. മക്കൾ: അനീസ, പരേതനായ മുഹമ്മദലി. മരുമകൻ: അബ്ദുറഹിം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |