മലപ്പുറം: മലബാർ കലാപം നൂറാം വാർഷികത്തിന്റെ ഭാഗമായി മതേതര ഇന്ത്യയ്ക്കായി ഉണർന്നിരിക്കാമെന്ന കാമ്പയിനുമായി സി.പി.ഐ ജില്ലാ കൗൺസിൽ. ഇന്ന് വൈകിട്ട് മലപ്പുറം കുന്നുമ്മലിലെ പരിപാടി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഒക്ടോബർ രണ്ടിന് രാവിലെ 10ന് സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ചിത്രകാരന്മാരുടെ തത്സമയ പരിപാടിയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാന കൗൺസിൽ മെമ്പർ പി.സുബ്രഹ്മണ്യൻ, ജില്ലാ അസി.സെക്രട്ടറിമാരായ അജിത് കൊളാടി ,ഇ.സെയ്തലവി, സി.എച്ച് നൗഷാദ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |