തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി, മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക കൂട്ടായ്മകൾ, കുടുംബശ്രീ, വിവിധ ഏജൻസികൾ എന്നിവയുമായി ചേർന്ന് വിശദമായ പദ്ധതികൾ തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പന്നികൾക്ക് ആവശ്യമായ കോഴി മാലിന്യം എടുത്തശേഷം ബാക്കിയുള്ളവ ശാസ്ത്രീയമായി സംസ്കരിക്കാൻ നടപടി ഉണ്ടാക്കണം. തദ്ദേശ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വെറ്ററിനറി സർവകലാശാല അധികൃതർ എന്നിവർ ചേർന്ന് ഇതിനായി മാർഗരേഖ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, എം.വി.ഗോവിന്ദൻ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |