ഇടുക്കി: ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി ആനച്ചാലിലാണ് സംഭവം. ആമക്കുളം സ്വദേശി റിയാസിന്റെ മകൻ അൽത്താഫാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ ബന്ധു ഷാജഹാനാണ് കൊലപാതകം നടത്തിയത്. ഇയാൾ ഒളിവിലാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവാണ് ഷാജഹാൻ. കുറച്ച് നാളുകളായി കുടുംബങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നു. പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.
സംഘർഷത്തിനിടെ ആറ് വയസുകാരന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിനും മുത്തശ്ശിയ്ക്കും സഹോദരനും മർദ്ദനമേറ്റു. ഒളിവിലുള്ള ഷാജഹാനായി പൊലീസ് തിരച്ചിൽ തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |