SignIn
Kerala Kaumudi Online
Saturday, 21 September 2024 4.50 AM IST

കരയിലേക്കടുത്ത് കൊൽക്കത്ത

Increase Font Size Decrease Font Size Print Page
ipl

സൺ​റൈസേഴ്സ് ഹൈദരാബാദി​നെ ആറു വി​ക്കറ്റി​ന് തോൽപ്പി​ച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

ദുബായ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരരാബാദിനെ ആറുവി​ക്കറ്റി​ന് കീഴടക്കി​ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ളേ ഓഫി​ലേക്ക് കൂടുതൽ അടുത്തു. ഇന്നലെ ചേസി​ംഗി​ൽ 116 റൺസ് മാത്രം വേണ്ടി​യി​രുന്ന കൊൽക്കത്ത രണ്ടു പന്തുമാത്രം ബാക്കി​നി​റുത്തി​യാണ് ജയംകണ്ടത്.

ഈ വി​ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റായ കൊൽക്കത്ത പോയിന്റ് പട്ടികയിൽ നാലാമതേക്കുയർന്നു. ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 115 റൺസ് നേടിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ടിം സൗത്തീ ,ശിവം മാവി,വരുൺ ചക്രവർത്തി എന്നിവർ ചേർന്നാണ് സൺറൈസേഴ്സിന്റെ ചിറകരിഞ്ഞത്. വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും സുനിൽ നരെയ്ൻ നാലോവറിൽ 12 റൺസ് മാത്രമാണ് വഴങ്ങിയത്.

മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ (57) അർദ്ധസെഞ്ച്വറി നേടി. നിതീഷ് റാണ 25 റൺസ് നേടി.വെങ്കിടേഷ് അയ്യർ(8),രാഹുൽ ത്രിപാതി(7) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ദിനേഷ് കാർത്തിക്കും (18*) ക്യാപ്ടൻ മോർഗനും(2*) ചേർന്ന് വിജയത്തിലെത്തിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.